Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് ഇന്ത്യൻ എഞ്ചിനീയർമാരുടെ മോചനത്തിനായി വിട്ടുകൊടുത്തത് 11 താലിബാൻ ഭീകരരെ; അജ്ഞാത സ്ഥലത്തുവെച്ച് ഇന്നലെ തടവുകാരുടെ കൈമാറ്റം നടന്നെന്ന വാർത്തകളോട് പ്രതികരിക്കാതെ ഇന്ത്യൻ, അഫ്ഗാൻ അധികൃതരും

മൂന്ന് ഇന്ത്യൻ എഞ്ചിനീയർമാരുടെ മോചനത്തിനായി വിട്ടുകൊടുത്തത് 11 താലിബാൻ ഭീകരരെ; അജ്ഞാത സ്ഥലത്തുവെച്ച് ഇന്നലെ തടവുകാരുടെ കൈമാറ്റം നടന്നെന്ന വാർത്തകളോട് പ്രതികരിക്കാതെ ഇന്ത്യൻ, അഫ്ഗാൻ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഇന്ത്യക്കാരായ മൂന്ന് എഞ്ചിനീയർമാരുടെ മോചനത്തിനായി മോചിപ്പിച്ചത് 11 താലിബാൻ ഭീകരരെ. താലിബാൻ കഴിഞ്ഞ വർഷം ബന്ദികളാക്കിയവരിൽ മൂന്നു പേരുടെ മോചനത്തിനായി മോചിപ്പിക്കേണ്ടി വന്നത് താലിബാന്റെ ഉന്നതരായ ആളുകളെയാണ്. അജ്ഞാത സ്ഥലത്തുവച്ച് ഇന്നലെയാണു തടവുകാരുടെ കൈമാറ്റം നടന്നതെന്ന് ദി എക്സ്‌പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ,ഇതേപ്പറ്റി അഫ്ഗാൻ, ഇന്ത്യൻ അധികൃതർ പ്രതികരണത്തിന് തയാറായിട്ടില്ല.

അതേസമയം, താലിബാൻ വക്താക്കളോ ഔദ്യോഗിക പ്രതിനിധികളോ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ സർക്കാർ, യുഎസ് സേന എന്നിവർ പിടികൂടിയ ഭീകരരെയാണോ കൈമാറിയതെന്ന കാര്യത്തിലും വ്യക്തതയില്ല. 2001ൽ യുഎസ് സേന സ്ഥാനഭ്രഷ്ടരാക്കുന്നതു വരെ കുനാർ, നിമ്രോസ് പ്രവിശ്യകൾ ഭരിച്ചിരുന്ന ഗവർണർമാരായ ഷെയ്ഖ് അബ്ദുർ റഹിം, മൗലവി അബ്ദുർ റഷിദ് എന്നീ താലിബാൻ നേതാക്കളും മോചിപ്പിക്കപ്പെട്ടവരിൽ ഉണ്ടെന്നാണു വിവരം.

അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിലെ പവർ പ്ലാന്റിൽ എൻജിനീയർമാരായ ഏഴ് ഇന്ത്യക്കാരെ 2018 മേയിലാണു തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ ആരും അവകാശവാദം ഉന്നയിച്ചിരുന്നില്ല. ഇതിലെ ഒരാൾ കഴിഞ്ഞ മാർച്ചിൽ മോചിതനായി. അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖലിൽസാദും താലിബാൻ പ്രതിനിധി മുല്ല അബ്ദുൽഘാനി ബരാദറും നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണു ജയിൽമോചനം.

സമാധാന ചർച്ചയുടെ ഭാഗമായി വിദേശീയരായ തടവുകാരെ വിട്ടയക്കണമെന്ന് താലിബാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് മൂന്ന് ഇന്ത്യക്കാരെയും അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരെയും മോചിപ്പാക്കാൻ താലിബാൻ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP