Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അഫ്​ഗാനിസ്ഥാനിൽ സുരക്ഷാ സേനക്ക് നേരെ താലിബാൻ ആക്രമണം; 25 സൈനികർ കൊല്ലപ്പെട്ടു

അഫ്​ഗാനിസ്ഥാനിൽ സുരക്ഷാ സേനക്ക് നേരെ താലിബാൻ ആക്രമണം; 25 സൈനികർ കൊല്ലപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അഫ്​ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ ഭാഗത്ത് താലിബാൻ ആക്രമണത്തിൽ 25 അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. “യുദ്ധം ഇപ്പോഴും തുടരുകയാണ്, താലിബാനും കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്,” തഖാർ പ്രവിശ്യാ ഗവർണറുടെ വക്താവ് ജവാദ് ഹെജ്രി പറഞ്ഞു. സംഭവം സ്ഥിരീകരിച്ച തഖാർ പ്രൊവിൻഷ്യൽ ഹെൽത്ത് ഡയറക്ടർ അബ്ദുൽ ഖയൂം, പ്രവിശ്യയിലെ ഡെപ്യൂട്ടി പൊലീസ് മേധാവി ഉൾപ്പെടെ 34 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്.

മേഖലയിൽ ആക്രമണം തുടരുകയാണെന്നും താലിബാൻ സംഘത്തിനും ആൾനാശമുണ്ടായതായും ജവാദ് ഹെജ്രി പറഞ്ഞു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. മേഖലയിലെ വീടുകളിലാണ് താലിബാൻ സംഘം ഒളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തെ കുറിച്ച് താലിബാൻ ഇനിയും പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP