Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഴുകിയെത്തിയ സിറിയൻ അഭയാർഥികൾ ജർമനിയെ വിഭജിക്കുമോ? എങ്ങും സംശയത്തിന്റെ കണ്ണുകൾ മാത്രം; സംഘർഷങ്ങളും പതിവ്; ജർമനിയിൽ കടുത്ത അസഹിഷ്ണുത

ഒഴുകിയെത്തിയ സിറിയൻ അഭയാർഥികൾ ജർമനിയെ വിഭജിക്കുമോ? എങ്ങും സംശയത്തിന്റെ കണ്ണുകൾ മാത്രം; സംഘർഷങ്ങളും പതിവ്; ജർമനിയിൽ കടുത്ത അസഹിഷ്ണുത

സിറിയയിൽനിന്നുള്ള അഭയാർഥികൾക്ക് വാതിലുകൾ തുറന്നുകൊടുത്ത ചാൻസലർ എംഗല മെർക്കലിന്റെ തീരുമാനം ജർമനിക്ക് വിനയാകുമോ? ഒഴുകിയെത്തിയ അഭയാർഥികൾ ജർമനിയിൽ ചുവടുറപ്പിച്ചതോടെ പ്രശ്‌നങ്ങളുണ്ടാക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. സമാധാന ജീവിതം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജർമൻ ജനത ഇപ്പോൾ.

ജർമനിയിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഇത്രയേറെ അഭയാർഥികളെ ഉൾക്കൊള്ളാനുള്ള ശേഷി ജർമനിക്കില്ലെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. മാത്രമല്ല, അഭയാർഥികളുടെ വേഷത്തിലെത്തിയ ഭീകരർ ജർമനിക്ക് ഭീഷണിയാകുമെന്നും അവർ കരുതുന്നു. അഭയാർഥി ക്യാമ്പുകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ജർമൻ ജനതയുടെ ഉറക്കം കെടുത്തുകയാണിപോൾ.

സിറിയൻ അഭയാർഥികൾക്ക് താമസവും ഭക്ഷണവുമുൾപ്പെടെ എല്ലാം വാഗ്ദാനം ചെയ്ത് മെർക്കൽ അവരെ സ്വാഗതം ചെയ്തത് ഓഗസ്റ്റിലാണ്. ഈ വാക്കുകൾ സിറിയയിൽ കെടുതിയനുഭവിക്കുന്നവരെ മാത്രമല്ല ഉണർത്തിയത്. യൂറോപ്പിലേക്ക് കടക്കാൻ അവസരം പാർത്തിരുന്ന വേറെ പലരും അതുകേട്ടു. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, അൾജീരിയ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നും സിറിയൻ അഭയാർഥികളുടെ കുപ്പായത്തിൽ ആയിരക്കണക്കിനാളുകൾ ജർമനിയിലെത്തി.

ഇത്തരത്തിലെത്തിയ അഭയാർഥികളിൽ സിറിയയിൽനിന്നുള്ളവർ വെറും 20 ശതമാനം മാത്രമായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലേക്ക് നടന്ന ഏറ്റവും വലിയ അഭയാർഥിപ്രവാഹമായിരുന്നു ഇത്. എത്തുന്നത് യഥാർഥ അഭയാർഥികളാണോ എന്ന് പരിശോധിക്കാൻ സ്വീഡനും ഹംഗറിയും അതിർത്തികളിൽ കാവലേർപ്പെടുത്തിയതും ഈ സാഹചര്യത്തിലാണ്.

ഇപ്പോഴും ജർമനിയിലേക്കുള്ള ഒഴുക്ക് അവസാനിച്ചിട്ടില്ല. ദിവസവും 7000 അഭയാർഥികളെങ്കിലും ജർമനിയിലെത്തുന്നുണ്ട്. പശ്ചിമേഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ളവരാണ് എത്തുന്നവരിലേറെയും. ഈ മാസം മാത്രം ജർമനിയിൽ എത്തിയവരുടെ എണ്ണം 180,000 കവിഞ്ഞു. ഇക്കൊല്ലം അവസാനിക്കുന്നതോടെ, പത്തുലക്ഷം അഭയാർഥികളെങ്കിലും ജർമനിയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

അഭയാർഥികളുടെ വരവിനെ തുടക്കത്തിൽ സ്വാഗതം ചെയ്ത ജർമൻ ജനത ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. അഭയാർഥികൾ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് വളർന്നതായി ഒരുവിഭാഗം കരുതുന്നു. ഇപ്പോൾ ജർമനിയിൽ വാസമുറപ്പിച്ചിട്ടുള്ള അഭയാർഥികൾ പതുക്കെ നാട്ടിൽനിന്ന് ഭാര്യയെയും മക്കളെയും കൊണ്ടുവരും. അതോടെ, ജർമനിയിൽ ജനസംഖ്യാ സ്‌ഫോടനമുണ്ടാകുമെന്നും 2020-ഓടെ ജർമനിയിലെ മുസ്ലിം ജനസംഖ്യ രണ്ടുകോടിയാകുമെന്നും അവർ പറയുന്നു.

അഭയാർഥി ക്യാമ്പുകളിൽ നടക്കുന്ന അക്രമവും ജർമൻ ജനത ആശങ്കയോടെയാണ് കാണുന്നത്. അഭയാർഥി ക്യാമ്പുകളിലോ ഹോസ്റ്റലുകളിലോ ഹോട്ടലുകളിലോ അക്രമമില്ലാതെ ഒരു ദിവസവും അവസാനിക്കുന്നില്ല. ആറുമാസത്തിനിടെ 150 തവണയെങ്കിലും അഭയാർഥി ക്യാമ്പുകളിൽ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. അഭയാർഥികൾക്കെതിരെ വലതുപക്ഷക്കാർ സംഘടിക്കുന്നതും ജർമനിയിൽ ആശങ്ക വർധിപ്പിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP