Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യം സ്വിറ്റ്‌സർലന്റ്; നോർവേയും ഐസ് ലാൻഡും ഡെന്മാർക്കും ജപ്പാനും സിംഗപ്പൂരും ചെലവിന്റെ കാര്യത്തിൽ മുൻപിൽ; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയും ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങൾ; ഗൾഫ് രാജ്യങ്ങൾ ചിലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ: ഓരോ രാജ്യത്തേയും ചെലവുകളുടെ പട്ടിക അറിയാം

ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യം സ്വിറ്റ്‌സർലന്റ്; നോർവേയും ഐസ് ലാൻഡും ഡെന്മാർക്കും ജപ്പാനും സിംഗപ്പൂരും ചെലവിന്റെ കാര്യത്തിൽ മുൻപിൽ; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയും ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങൾ; ഗൾഫ് രാജ്യങ്ങൾ ചിലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ: ഓരോ രാജ്യത്തേയും ചെലവുകളുടെ പട്ടിക അറിയാം

സ്വന്തം ലേഖകൻ

ബേൺ: ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യം സ്വിറ്റ്‌സർലന്റ്. 132 രാജ്യങ്ങളിൽ നടത്തിയ സർവ്വേയിലാണ് ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യമായി സ്വിറ്റ്‌സർലന്റിനെ തിരഞ്ഞെടുത്തത്. നോർവേയാണ് ചെലവിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ഐസ് ലന്റ് ആണ് ലോകത്തെ ഏറ്റവും ചിലവേറിയ മൂന്നാമത്തെ രാജ്യം. സാധനങ്ങളുടെയും സേവനങ്ങളുടെയും വില അടിസ്ഥാനമാക്കി നടത്തിയ സർവ്വെയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

വസ്ത്രം, പച്ചക്കറി, ടാക്‌സി നിരക്ക് എന്നു വേണ്ട എല്ലാ സേവനങ്ങൾക്കും ഏറ്റവും വിലക്കൂടുതൽ സ്വിറ്റ്‌സർലന്റ് ആണ്. ഡെന്മാർക്കും ലെക്‌സംബർഗും യൂറോപ്പിൽ നിന്നും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയും ആണ് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങൾ. ജപ്പാൻ, ബഹാമാസ്, ഇസ്രയേൽ, സിംഗപ്പൂർ, സൗത്തുകൊറിയ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ. ചെലവേറിയരാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക 20-ാം സ്ഥാനത്താണ്. പട്ടികയിൽ ബ്രിട്ടൻ 27-ാം സ്ഥാനത്താണ് ഇടംപിടിച്ചത്്.

സിഇഒ വേൾഡ് ബിസിനസ് മാഗസീൻ ആണ് പട്ടിക തയ്യാറാക്കിയത്. ജീവിത ചെലവ്്, താമസ സൗകര്യം, വസ്ത്രം, ടാക്‌സി നിരക്ക്, ഇന്റർനെറ്്‌റ്, പലചരക്ക് വില, ഗതാഗതം, ഭക്ഷണ വില തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. എന്നാൽ ഏറ്റവും ചിലവേറിയ നഗരം ന്യൂയോർക്ക് ആണ്.

പട്ടികയിൽ 122.4 സ്‌കോർ നേടിയാണ് സ്വിറ്റ്‌സർലൻഡ് ഒന്നാമതെത്തിയത്. 101.4 സ്‌കോർ ആണ് നോർവേ നേടിയത്. റെസ്‌റ്റൊറന്റുകൾക്കും പല ചരക്ക് സാധനങ്ങൾക്കും ഏറ്റവും വിലക്കൂടുതൽ സ്വിറ്റ്‌സർലൻഡ് ആണ്. ജപ്പാൻ പട്ടികയിൽ നാലാമതാണ്് ഇടംപിടിച്ചത്. യൂറോപ്പിന് പുറത്ത് ഏറ്റവും ചിലവേറിയ രാജ്യമാാണ് ജപ്പാൻ. പട്ടികയിൽ 11-ാമതായി ഇടംപിടിച്ച ഹോങ്കോങിലാണ് ഏറ്റവും കൂടുതൽ വാടക നിരക്കുള്ളത്.

ഖത്തറിലും യുഎഇയിലും വാടക നിരക്ക് വളരെ ചിലവേറിയതാണ്. ഏറ്റവും ചിലവേറിയ വാടക നിരക്കുള്ള രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനത്താണ്. ഖത്തറിന് തൊട്ടു പിന്നിലാണ് യുഎഇയുടെ സ്ഥാനം. എല്ലാ കാറ്റഗറിയിലും ഖത്തറിനേക്കാളും ഒരൽപ്പം ചെലവ് യുഎഇയിൽ കുറവാണ്. റഷ്യയും ചൈനയും ചെലവിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. പട്ടികയിൽ 80-ാം സ്ഥാനത്താണ് റഷ്യ. ചൈന 82-ാം സ്ഥാനത്തും.

പട്ടികയിൽ ഏറ്റവും ചിലവു കുറഞ്ഞ നഗരങ്ങൾ ഇന്ത്യയും അഫ്ഗാനിസ്താനും പാക്കിസ്ഥാനുമാണ്. പട്ടികയിൽ 130-ാം സ്ഥാനത്താണ് ഇന്ത്യ. 131-ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. ഏറ്റവും ചിലവു കുറഞ്ഞ രാജ്യം പാക്കിസ്ഥാനാണ്. പട്ടികയിൽ 132-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP