Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ പുനഃസംഘടന തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശം; ഇന്ത്യ കഠിനാധ്വാനം ചെയ്യുന്നത് അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കെത്താൻ എന്നും ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി; ഇന്ത്യൻ സമൂഹം നരേന്ദ്ര മോദിയെ സ്വീകരിച്ചത് 'സ്വസ്തി പിഎം മോദി'പരിപാടി സംഘടിപ്പിച്ച്

കശ്മീർ പുനഃസംഘടന തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശം; ഇന്ത്യ കഠിനാധ്വാനം ചെയ്യുന്നത് അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കെത്താൻ എന്നും ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി; ഇന്ത്യൻ സമൂഹം നരേന്ദ്ര മോദിയെ സ്വീകരിച്ചത് 'സ്വസ്തി പിഎം മോദി'പരിപാടി സംഘടിപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ബാങ്കോക്ക്: ആസിയാൻ കരാറിന് മുന്നോടിയായുള്ള മൂന്ന് ഉച്ചകോടികളിൽ പങ്കെടുക്കാൻ ബാങ്കോക്കിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം. സ്വസ്തി പിഎം മോദി എന്ന പരിപാടി സംഘടിപ്പിച്ചാണ് ഇന്ത്യൻ സമൂഹം ബാങ്കോക്കിൽ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. തായ്‌ലന്റുമായുള്ള ഊഷ്മള ബന്ധം പ്രസംഗത്തിലുടനീളം ഉയർത്തിക്കാട്ടിയ മോദി തന്റെ സർക്കാരിന്റെ പ്രവർത്തന മികവും ചൂണ്ടിക്കാട്ടി.

കശ്മീർ പുനഃസംഘടന തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശമായിരുന്നു. ഭരണഘടന അനുച്ഛേദം റദ്ദാക്കിയത് ഭിന്നതക്കെതിരെ കൂടിയുള്ള സന്ദേശമായിരുന്നുവെന്ന് മോദി പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കെത്താൻ ഇന്ത്യ കഠിനാധ്വാനം ചെയ്യുകയാണ്. തന്റെ സർക്കാർ വീണ്ടും അധികാരത്തിലെത്തില്ലെന്നാണ് ചിലർ ധരിച്ചതെന്നും മോദി പ്രസംഗത്തിൽ പരിഹസിച്ചു.

തിങ്കളാഴ്ച ആർസിഇപി രൂപീകരണ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ ഇപ്പോൾ കരാറിലേക്ക് നീങ്ങില്ലെന്നാണ് സൂചന. ചില വിഷയങ്ങളിൽ വ്യക്തത വരുത്തിയ ശേഷം ജൂണിലാകും കരാറിൽ ഒപ്പിടുക. അതേ സമയം കരാറിൽ ഒപ്പിട്ടാൽ ദുരന്തമാകും ഫലമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ആർസിഇപിക്ക് പുറമെ ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയോടെ ആർസിഇപി കരാർ കൂടുതൽ ചർച്ചകൾക്ക് വഴി തുറക്കുകയാണ്. ആർസിഇപി കരാറിലെ അവ്യക്തതകൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗവും ബാങ്കോക്കിൽ നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP