Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഗ്യദേവത സ്വപ്‌ന നായർക്ക് നൽകിയത് 22 കോടിയിലധികം രൂപ; ജീവിതത്തിൽ ആദ്യമായി നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദം മറച്ചുവെക്കാതെ മലയാളി വനിത; അബുദാബി ബിഗ് ടിക്കറ്റ് മലയാളക്കരയെ അനുഗ്രഹിക്കുന്നത് തുടർക്കഥയാകുന്നു

ഭാഗ്യദേവത സ്വപ്‌ന നായർക്ക് നൽകിയത് 22 കോടിയിലധികം രൂപ; ജീവിതത്തിൽ ആദ്യമായി നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദം മറച്ചുവെക്കാതെ മലയാളി വനിത; അബുദാബി ബിഗ് ടിക്കറ്റ് മലയാളക്കരയെ അനുഗ്രഹിക്കുന്നത് തുടർക്കഥയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: മലയാളിക്ക് മഹാഭാഗ്യവുമായി ബിഗ് ടിക്കറ്റ്. ഇത്തവണ ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം സ്വന്തമാക്കിയത് മലയാളിയായ സ്വപ്‌ന നായർ. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഇത് 22.40 കോടി വരും. ദ ഡ്രീം 12 മില്യൺ സീരീസ് 205 ലാണ് സ്വപ്ന നായർ ഒന്നാം സമ്മാനത്തിന് അർഹയായത്. 217892 എന്ന നമ്പർ ടിക്കറ്റിലാണ് വമ്പൻ ഭാഗ്യം കൈവന്നത്. തിരുവനന്തപുരം സ്വദേശിയായ ഭർത്താവിനൊപ്പം 2010 മുതൽ സ്വപ്ന യുഎഇയിൽ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ അധികൃതർ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നതെന്ന് പറഞ്ഞ സ്വപ്ന, ബിഗ് ടിക്കറ്റ് അധികൃതർക്ക് നന്ദിയും അറിയിച്ചു.

ആദ്യ ഏഴ് ഭാഗ്യവാന്മാരിൽ കൂടുതലും ഇന്ത്യക്കാരാണ്. ഏഴിൽ ആറും ഇന്ത്യക്കാരാണ്. ഇതിൽ വേറെയും മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. ബിഗ് ടിക്കറ്റിന്റെ ബിഎംഡബ്ല്യു സീരീസിലെ വിജയി ഇന്ത്യക്കാരനായ ഹൻസ്രാജ് മുകേഷ് ഭാട്ടിയയാണ്. ജോസ് ആൻഡ്രെ ഗോമസ് ആൻഡ്രെ സന്തൻ പേരേര(90,000 ദിർഹം) സുരേഷ് എടവന (80,000 ദിർഹം) മാത്യു വർഗീസ് (70,000 ദിർഹം) രാധ കൃഷ്ണ കേസന(60,000 ദിർഹം) സുനിൽകുമാർ (20,000 ദിർഹം)നിഖാത് ഷബാന (50,000 ദിർഹം) എന്നിവരാണ് സമ്മാനാർഹരായ മറ്റുള്ളവർ. ഇതിന് മുൻപും നിരവധി മലയാളികൾക്ക് ബിഗ് ടിക്കറ്റിൽ കോടികൾ സമ്മാനം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയിൽ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിന് ഒരു കോടി ദിർഹം (18.85 കോടി രൂപ) ആണ് സമ്മാനമായി ലഭിച്ചത്. ഒന്നു മുതൽ 10 വരെയുള്ള സമ്മാനങ്ങളിൽ ഭൂരിഭാഗവും മലയാളികൾക്കായിരുന്നു. പത്ത് സമ്മാനങ്ങളിൽ ഒൻപതും ഇന്ത്യക്കാർ നേടിയപ്പോൾ ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശി സ്വന്തമാക്കി.

പുതുവർഷത്തിൽ ബിഗ് ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പിൽ 1.5 കോടി ദിർഹം ലഭിച്ചതും മലയാളിക്ക് ആയിരുന്നു. ശരത് പുരുഷോത്തമനാണ് പുതുവർഷത്തിൽ കോടിപതിയായ മലയാളി. 083733 നമ്പർ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിലെ പത്തു വിജയികളിൽ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണ്. തുടർന്നു നടന്ന മൂന്നു നറുക്കെടുപ്പുകളിലും ആദ്യ സമ്മാനം മലയാളികൾക്കു തന്നെയായിരുന്നു. ആദ്യ പത്തു സമ്മാനങ്ങളിൽ ഭൂരിഭാഗവും നേടിയതും മലയാളികൾ തന്നെ. ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു ടിക്കറ്റിന്റെ വില 500 ദിർഹമാണ്. അബുദാബി അന്താരാഷ് ട്ര വിമാനത്താവളത്തിന് പുറത്ത് വച്ചാണ് ഓരോ മാസവും നറുക്കെടുപ്പ് നടത്തുന്നത്. നറുക്കെടുപ്പിനു സാക്ഷിയാവാൻ എത്തുന്നവർക്കും തത്സമയ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്നുണ്ട്. പതിനായിരം രൂപയാണ് ഇങ്ങിനെയുള്ള നറുക്കെടുപ്പിലൂടെ നൽകുന്നത്. കൂടാതെ റിട്ടേൺ വിമാനടിക്കറ്റ്, 10 ഗ്രാം സ്വർണം, മൊബൈൽ ഫോൺ എന്നിവയും ലഭ്യമാക്കുന്നു.

പ്രവാസികളുടെ ജീവിതത്തിൽ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ബിഗ് ടിക്കറ്റ് ഏറ്റവും കൂടുതൽ എടുക്കുന്നത് ഇന്ത്യക്കാരും അവരിൽ ബഹുഭൂരിപക്ഷവും മലയാളികളുമാണ്. പലരും ടിക്കറ്റ് എടുക്കുന്നത് കൂടെ താമസിക്കുന്നവരുടേയോ സുഹൃത്തുക്കളുടേയോ കൂടെ ജോലി ചെയ്യുന്നവരുടേയോ പങ്കാളിത്തത്തോടെയാണ്. അതുകൊണ്ട് തന്നെ കിട്ടിയ തുക വീതം വച്ചാലും വലിയൊരു തുക തന്നെയായിരിക്കും ഓരോരുത്തർക്കും ലഭിക്കുക. അടുത്ത മാസം നടക്കുന്ന നറുക്കെടുപ്പിൽ ഒന്നര കോടി ദിർഹമാണ് സമ്മാനമായി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP