Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ആറു കൊച്ചുമക്കൾക്കായി 12 ബർഗർ ഉണ്ടാക്കി അപ്പൂപ്പൻ കാത്തിരുന്നു; എത്തിയത് ഒരേയൊരു കൊച്ചുമകൾ; ലോകം മുഴുവൻ പിന്തുണച്ച വല്യപ്പന്റെ ചിത്രം

ആറു കൊച്ചുമക്കൾക്കായി 12 ബർഗർ ഉണ്ടാക്കി അപ്പൂപ്പൻ കാത്തിരുന്നു; എത്തിയത് ഒരേയൊരു കൊച്ചുമകൾ; ലോകം മുഴുവൻ പിന്തുണച്ച വല്യപ്പന്റെ ചിത്രം

പ്രിയപ്പെട്ടവരെ ക്ഷണിച്ച് അവർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി കാത്തിരിക്കാൻ ഏവർക്കും ഇഷ്ടമാണ്. എന്നാൽ അവർ വന്നില്ലെങ്കിലോ? അതു കടുത്തൊരു ദുഃഖവുമാണ്. ആറു കൊച്ചു മക്കൾക്കായി 12 ബർഗർ ഉണ്ടാക്കി അവരെ കാത്തിരുന്ന പാപ്പ എന്ന അമേരിക്കയിലെ അപ്പൂപ്പനും ഈ ദുഃഖമാണ് അനുഭവിച്ചിരിക്കുന്നത്. ആറു കൊച്ചുമക്കളിൽ ഒരാളൊഴികെ എല്ലാവരും അപ്പൂപ്പന്റെ ക്ഷണം നിരസിച്ചു വിരുന്നിന് എത്താതിരിക്കുകയായിരുന്നു. അപ്പൂപ്പന്റെ ബർഗർ കഴിക്കാനെത്തിയത് ഒരേയൊരു കൊച്ചുമകളായ കെൽസേ ഹാർമനായിരുന്നു. മറ്റു കൊച്ചുമക്കൾ എത്താത്തതിനാൽ തന്റെ അപ്പൂപ്പൻ വളരെയധികം ദുഃഖിതനായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം ദുഃഖത്തോടെ ബർഗറും നോക്കിയിരിക്കുന്ന ചിത്രവും അതിന്റെ വിവരണവും കെൽസേ ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു. ഒക്ലഹോമയിലെ കോളജ് വിദ്യാർത്ഥിനിയാണ് കെൽസെ. വൈകുന്നേരം കൊച്ചുമക്കൾ തനിക്കൊപ്പം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുകയും അതു സാധിക്കാതെ വന്നു നിരാശനാകേണ്ടി വരുകയും ചെയ്ത പാപ്പയുടെ കദനകഥ പിന്നീട് ലോകം ഏറ്റെടുക്കുകയായും ഈ വല്യപ്പനെ പിന്തുണയ്ക്കുകയുമായിരുന്നു.

കെൽസേയുടെ ട്വീറ്റ് 24 മണിക്കൂറിനുള്ളിൽ 84,000പേർ റീട്വീറ്റ് ചെയ്യുകയും 140,000 പേർക്ക് ഫാവറൈറ്റാവുകയും ചെയ്തു. താൻ മാത്രം ഡിന്നറിനെത്തിയതു കണ്ടു പാപ്പ വളരെ ദുഃഖിതനായിരുന്നുവെന്നാണ് കെൻസേ ട്വീറ്റ് ചെയ്തിരുന്നത്. ഈ കദനകഥയും ചിത്രവും തങ്ങളെ കണ്ണീരിലാഴ്‌ത്തിയെന്നാണ് നിരവധി പേർ വിവരിച്ചിരിക്കുന്നത്. തങ്ങളുടെ സ്നേഹ സന്ദേശങ്ങൾ പപ്പായെ അറിയിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവർ കെൽസേയോട് ആവശ്യപ്പെട്ടിരുന്നു. വിരുന്നിനെത്താത്ത കെൽസേയുടെ കസിൻസിന് നേരെ ചില യൂസർമാർ വധഭീഷണി വരെ മുഴക്കിയപ്പോൾ അതു നിർത്താൻ കെൽസേ അവരോട് ആവശ്യപ്പെട്ടിരുന്നു. ഈ ട്വീറ്റിനോട് ദുഃഖത്തിലും ദേഷ്യത്തിലും രോഷത്തിലുമാണ് വിവിധ യൂസർമാർ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

ഈ ട്വീറ്റ് വൈറലായതോടെ കെൽസേയുടെ കസിൻസിന് ജീവിതത്തോടു പുതിയ ചില കാഴ്ചപ്പാടുകൾ പകർന്നു കൊടുക്കാൻ വഴിയൊരുക്കിയെന്നും റിപ്പോർട്ടുണ്ട്. താൻ ഡിന്നറിനു വരാതിരുന്നതിനെ തുടർന്നു പാപ്പയ്ക്കുണ്ടായ ദുഃഖം തനിക്ക് ഇതിലൂടെ മനസിലാക്കാൻ സാധിച്ചെന്നും പിന്നീട് അടുത്ത ദിവസം തന്നെ താൻ പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയെന്നും വെളിപ്പെടുത്തി കൊണ്ട് കെൽസേയുടെ ഒരു കസിനായ ബ്രോക്ക് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ട്വീറ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP