Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ വർഷം മാത്രം 30,000 ൽ അധികം പേർ അനായാസം കടൽ താണ്ടി എത്തി; ഇവരെ റുവാണ്ടയിൽ എത്തിക്കുക എന്റെ സ്വപ്നം; യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങൾ വേണ്ട; കുടിയേറ്റം നിയന്ത്രിക്കാൻ വൻ പദ്ധതികളുമായി ബ്രിട്ടൻ

ഈ വർഷം മാത്രം 30,000 ൽ അധികം പേർ അനായാസം കടൽ താണ്ടി എത്തി; ഇവരെ റുവാണ്ടയിൽ എത്തിക്കുക എന്റെ സ്വപ്നം; യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങൾ വേണ്ട; കുടിയേറ്റം നിയന്ത്രിക്കാൻ വൻ പദ്ധതികളുമായി ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പലകാരണങ്ങളാൽ മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേലിന് നടപ്പാക്കാൻ കഴിയാതെപോയ റുവാണ്ടൻ പദ്ധതി നടപ്പാക്കുക എന്നത് തന്റെ ലക്ഷ്യമാണെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യ വിമനം വരുന്ന ക്രിസ്ത്മസ്സിനു മുൻപായി പറന്നുയരുന്നതാണ് തനെ സ്വപ്നം എന്നാണ് അവർ പറഞ്ഞത്. 120 മില്യൺ പൗണ്ടിന്റെ ഈ പദ്ധതി എല്ലാ നിയമക്കുരുക്കളും അഴിച്ച് ഈ വർഷം തന്നെ ആരംഭിക്കുമെന്നും അവർ കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ ഉറപ്പു നൽകി.

മൊത്തം കുടിയേറ്റം തന്നെ കുറച്ചു കൊണ്ടുവരാനാണ് തന്റെ ഉദ്ദേശമെന്നും ബിർമ്മിങ്ഹാമിൽ നടക്കുന്ന പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ അവർ പറഞ്ഞു. ഡേവിഡ് കാമറൂൺ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു ഇത്. എന്നാൽ, അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നിരവധി പദ്ധതികൾ അതിനായി തയ്യാറാക്കിയെങ്കിലും നടപ്പാക്കുന്നതിനിടയിൽ വന്ന നിയമക്കുരുക്കുകളായിരുന്നു പരാജയത്തിനുള്ള കാരണമെന്നും അവർ വ്യക്തമാക്കി.

അതേസമയം കുടിയേറ്റ നിയന്ത്രണത്തിന്റെ പേരിൽ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹുമൻ റൈറ്റ്സ് (ഇ സി എച്ച് ആർ) ൽ നിന്നും വിട്ടുപോകണമെന്ന സുവല്ല ബ്രേവർമാന്റെ നിലപാടിനോട് സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാർ നയവുമായി മുന്നോട്ട് പോകും എന്നുമായിരുന്നു സുവെല്ല പ്രതികരിച്ചത്. എന്നിരുന്നാലും ലിസ് ട്രസ്സ് മന്ത്രിസഭയിലെ മറ്റൊരു പ്രധാന അഭിപ്രായ വ്യത്യാസമാണിത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

സർക്കാർ നയത്തിനു വിരുദ്ധമായ അഭിപ്രായമാണ് ഉള്ളതെങ്കിൽ, അത് പ്രകടിപ്പിക്കാൻ അനുയോജ്യമായ വേദി സുവെല്ല തിരഞ്ഞെടുക്കണമായിരുന്നു എന്നാണ് ചില സർക്കാർ വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്. അതേസമയം, ചാനൽ വഴിയുള്ള കുടിയേറ്റം പൂർണ്ണമായും നിരോധിക്കുന്ന ഒരു നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു എന്ന് അവർ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ നാഷണാലിറ്റി ആൻഡ് ബോർഡർ ആക്ടിനേക്കാൾ കൂടുതൽ വ്യാപ്തിയുള്ള ഈ നിയമം, ചാനൽ വഴി എത്തുന്ന ആർക്കും തന്നെ അഭയാർത്ഥി പദവിനൽകുന്നതിന്റെ വിലക്കുന്നതായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP