Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

മകന്റെ ശവസംസ്‌കാരത്തിന് കണ്ട 19-കാരനെ കണ്ണിലുടക്കി; രണ്ടുമാസത്തിനകം 72-കാരി വിവാഹം ചെയ്ത് കുടുംബജീവിതം തുടങ്ങി; അപൂർവ ദാമ്പത്യത്തിന്റെ മധുരസ്മരണകളുമായി കൗമാരക്കാരൻ ഭർത്താവും വൃദ്ധയായ ഭാര്യയും രംഗത്ത്

മകന്റെ ശവസംസ്‌കാരത്തിന് കണ്ട 19-കാരനെ കണ്ണിലുടക്കി; രണ്ടുമാസത്തിനകം 72-കാരി വിവാഹം ചെയ്ത് കുടുംബജീവിതം തുടങ്ങി; അപൂർവ ദാമ്പത്യത്തിന്റെ മധുരസ്മരണകളുമായി കൗമാരക്കാരൻ ഭർത്താവും വൃദ്ധയായ ഭാര്യയും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മകന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കവെയാണ് അൽമേഡ എറെലിന്റെ കണ്ണിൽ സുന്ദരനായൊരു ചെറുപ്പക്കാരന്റെ മുഖം പതിയുന്നത്. അന്ന് 70 വയസ്സുണ്ടായിരുന്ന അൽമേഡയ്ക്ക് 17-കാരനായ ചെറുപ്പക്കാരനിൽനിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അവർ പിന്നീടും കണ്ടു. അതൊരു പിറന്നാൾ വിരുന്നിനിടെയായിരുന്നു. ഗാരി ഹാർഡ്‌വിക്ക് എന്ന ആ ചെറുപ്പക്കാരനും അൽമേഡയും അന്ന് സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. രണ്ടാഴ്ചയ്ക്കുശേഷം, ഗാരി അൽമേഡയോട് ചോദിച്ചു; നമുക്ക് വിവാഹിതരായാലോ?

53 വയസ്സിന്റെ പ്രായവ്യത്യാസം മറന്ന് അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. തന്റെ ആദ്യഭർത്താവിൽനിന്ന് കിട്ടിയ പ്രണയവും കരുതലും അനുഭൂതിയുമല്ല ഗാരി സമ്മാനിക്കുന്നതെന്ന് അൽമേഡ പറയുന്നു. പരസ്പരം സ്‌നേഹിച്ച് ജീവിതം ആസ്വദിക്കുകയാണ് തങ്ങളെന്ന് അവർ പറയുന്നു. പ്രണയം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹാഭ്യർഥന ഗാരി നടത്തിയെങ്കിലും, വിവാഹരാത്രിയാണ് അവർ ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. പ്രായം പ്രണയത്തിന് തടസ്സമല്ലെന്ന് അന്നു മനസ്സിലാക്കിയെന്നും അൽമേഡ പറഞ്ഞു.

അൽമേഡയുടെ പേരക്കുട്ടിയെക്കാൾ ചെറുപ്പമാണ് ഗാരിക്ക്. പ്രായം ചെന്ന സ്ത്രീകളോടുള്ള താത്പര്യമാണ് ഗാരിയെ അൽമോഡയോട് അടുപ്പിച്ചത്. 77-കാരിയായ ഒരു സ്ത്രീയുമായുള്ള ബന്ധം പിരിഞ്ഞുനിൽക്കുന്ന സമയത്താണ് അൽമേഡയെ ഗാരി പരിചയപ്പെടുന്നത്. മകന്റെ ശവസംസ്‌കാരച്ചടങ്ങിനിടെ ഗാരിയെക്കണ്ടപ്പോൾ തന്നെ തന്റെ മനസ്സ് ഉലഞ്ഞുപോയെന്ന് അൽമേഡയും പറയുന്നു. മാസങ്ങൾക്കുശേഷമാണ് പിറന്നാൾ വിരുന്നിനിടെ അവർ വീണ്ടും കണ്ടുമുട്ടിയത.

നിങ്ങളൊരാളെ പ്രണയിക്കുകയാണെങ്കിൽ പ്രായം എന്നത് വെറുമൊരു സംഖ്യയായി മാറുമെന്ന് നാലുമക്കളുടെ അമ്മയായ അൽമേഡ പറയുന്നു. ജീവിതത്തിൽ തനിക്കുകിട്ടിയ ഏറ്റവും വലിയ അനുഗ്രഹമായാണ് ഗാരിയെ അവർ വിശേഷി്പ്പിക്കുന്നത്. ആറു പേരക്കുട്ടികളുടെ മുത്തശ്ശിയായ അൽമേഡയോട് തനിക്ക് ആദ്യ ദർശനത്തിൽതന്നെ അനുരാഗം തോന്നിയെന്ന് ഗാരിയും പറയുന്നു. അൽമേഡയുടെ നീലക്കണ്ണുകളാണ് ഗാരിയെ വീഴ്‌ത്തിയത്. അടുത്തറിഞ്ഞപ്പോൾ അവരുടെ വ്യക്തിത്വവും അവനെ കൂടുതൽ അടുപ്പിച്ചു.

സമപ്രായക്കാരോടോ തന്നെക്കാൾ ഇളയവരോടോ തനിക്കൊരിക്കലും ആകർഷണം തോന്നിയിട്ടില്ലെന്ന് ഗാരി പറയുന്നു. 13 വയസ്സുള്ളപ്പോൾ മുതൽ പ്രായമുള്ള സ്ത്രീകളോടാണ ്ഗാരിക്ക് താത്പര്യം തോന്നിയിട്ടുള്ളത്. തന്നെ വളർത്തിയ അമ്മൂമ്മയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗാരി പറയുന്നു. അവരതിനെ അംഗീകരിച്ചതോടെയാണ് 77-കാരിയായ സ്ത്രീയുമായി അടുത്തത്. പക്ഷേ, ആ ബന്ധം അധികനാൾ തുടരാനായില്ലെന്നും ഗാരി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP