Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാൾസുമായുള്ള വിവാഹം പിരിയും മുമ്പെ ഡയാനയ്ക്ക് അവിശുദ്ധ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് സൂചന; സെർബിയൻ ടെന്നീസ് കളിക്കാരൻ ലൗവ് സ്റ്റോറി പറയുമ്പോൾ

ചാൾസുമായുള്ള വിവാഹം പിരിയും മുമ്പെ ഡയാനയ്ക്ക് അവിശുദ്ധ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് സൂചന; സെർബിയൻ ടെന്നീസ് കളിക്കാരൻ ലൗവ് സ്റ്റോറി പറയുമ്പോൾ

കാലത്തിൽ പൊലിഞ്ഞു പോയ ഡയാന രാജകുമാരിയുമായി ബന്ധപ്പെട്ട് നിറം പിടിപ്പിച്ച കഥകൾ ഇതിന് മുമ്പ് ഏറെ പുറത്ത് വന്നിട്ടുണ്ട്.  അതിലേക്ക് കൂട്ടിച്ചേർക്കാനായി ഇപ്പോഴിതാ പുതിയൊരു അവിശുദ്ധ ബന്ധത്തിന്റെ ചുരുളഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെർബിയൻ ടെന്നീസ് കളിക്കാരനായ സ്ലോബോഡൻ സിവോജിനോവിക് എന്ന 52കാരൻ. ചാൾസ് രാജകുമാരനുമായുള്ള വിവാഹം പിരിയും മുമ്പെ ഡയാനയ്ക്ക് താനുമായി ബന്ധമുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. 1980കളുടെ അവസാനത്തിലാണ് തങ്ങളുടെ ബന്ധം ആരംഭിക്കുന്നതെന്നാണ് സ്ലോബോഡൻ പറയുന്നത്. വിംബിൾഡണിൽ തന്റെ കളി ഡയാന കണ്ടത് മുതലാണ് തങ്ങൾ തമ്മിൽ അടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്നെ അടുത്ത് കാണുന്നതിനായി വിഐപി സീറ്റിലിരുന്ന് കളി കാണുന്നതിന് പകരം ഡയാന കോർട്ട്സൈഡ് സ്റ്റാൻഡിലിരുന്നാണ് ടെന്നീസ് കണ്ടിരുന്നതെന്നും അദ്ദേഹം പറയുന്നു.

1987ൽ വിംബിൾഡണിൽ തന്റെ മാച്ച് ആരംഭിക്കുന്നതിന് മുമ്പാണ് താൻ ഡയാനയെ ആദ്യമായി കണ്ടതെന്നും സ്ലോബോഡൻ സെർബിയൻ പത്രത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. വേഗത്തിലുള്ള സെർവുകളോടെയുള്ള ടെന്നീസ് കളിക്കാരനാണോ താനെന്ന് ആദ്യ ദർശന സമയത്ത് ഡയാന തന്നോട് ചോദിച്ചിരുന്നതായും അതെയെന്ന് താൻ മറുപടി പറഞ്ഞിരുന്നുവെന്നും സ്ലോബോഡൻ വെളിപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ സെർവുകൾ നല്ലതാണെങ്കിൽ വീണ്ടും പരസ്പരം കാണാമെന്ന വാഗ്ദാനവും ഡയാന ഈ ടെന്നീസ് താരത്തിന് നൽകിയിരുന്നുവത്രെ. ചാൾസ് രാജകുമാരനുമായുള്ള വിവാഹ ബന്ധം നിലനിൽക്കുമ്പോഴും താനുമായി ഡയാന അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഡയാന അത്ഭുതം ജനിപ്പിക്കുന്ന സ്ത്രീയായിരുന്നുവെന്നും അവരോട് തനിക്ക് ചെറിയ കാര്യങ്ങൾ പോലും സംസാരിക്കാൻ സാധിച്ചിരുന്നുവെന്നും അത് തന്നെ അത്ഭുതപ്പെടുത്തിരുന്നുവെന്നു സ്ലോബോഡൻ ഓർക്കുന്നു. അവർ ജീവിച്ചിരിപ്പില്ലാത്തതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും ടെന്നീസ് താരം പറയുന്നു.

ഡയാന തന്നെ ടെന്നീസ് കളിയിൽ പ്രോത്സാഹിപ്പിച്ചത് പോലെ രാജകുടുംബത്തിലെ മറ്റാരും പിന്തുണച്ചിട്ടില്ല. 1992ലായിരുന്നു സ്ലോബോഡൻ റിട്ടയർ ചെയ്തത്. അതേ വർഷം തന്നെയാണ് അദ്ദേഹം പ്രശസ്ത സെർബിയൻ ഫോക്ക് സിംഗറായ ലേപ ബ്രെനയെ വിവാഹം കഴിച്ചത്. 1988ൽ സൗത്ത് കൗറിയയിലെ സിയോളിൽ വച്ച് നടന്ന സമ്മർ ഒളിമ്പിക്സിൽ എസ്എഫ്ആർ യൂഗോസ്ലാവിയയെ പ്രതിനിധീകരിച്ച് നിരവധി ഫിഫ്റ്റീൻ സീഡുകളിൽ അദ്ദേഹം കളിച്ചിരുന്നു. 2006 മുതൽ 2011 വരെ അദ്ദേഹം ടെന്നീസ് ഫെഡറേഷൻ ഓഫ് സെർബിയയുടെ പ്രസിഡന്റായിരുന്നു. 1986ൽ ഹൂസ്റ്റണിൽ വച്ചും 1988ൽ സിഡ്നിയിൽ വച്ചും അദ്ദേഹം രണ്ട് കാരീർ സിംഗിൾസ് ടൈറ്റിലുകൾ നേടിയിട്ടുണ്ട്. 1987ലാണ് അദ്ദേഹം തന്റെ ഉയർന്ന സിംഗിൾസ് എടിപി റാങ്കിംഗിൽ എത്തിയത്. അദ്ദേഹം വേൾഡ് നമ്പർ 19 ആയപ്പോഴായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP