Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദിയിലെ സാജിറിൽ കൊടുങ്കാറ്റിൽ വ്യാപക നാശം; വ്യവസായ ഏരിയയിലെ വർക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകർന്നു

സൗദിയിലെ സാജിറിൽ കൊടുങ്കാറ്റിൽ വ്യാപക നാശം; വ്യവസായ ഏരിയയിലെ വർക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകർന്നു

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിൽ കൊടുങ്കാറ്റ് അടിച്ചു വൻ നാശം. റിയാദ് പ്രവിശ്യയിലെ സാജിറിലാണ് വ്യാപക നാശം ഉണ്ടായത്. സാജിർ പട്ടണത്തിലെ കാർ വർക്ക്ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കിയ കാറ്റടിച്ചത്.

ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയും പെയ്തു. വ്യവസായ ഏരിയയിലെ വർക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകർന്നുവീണു. തകരമേൽക്കൂരകൾ അന്തരീക്ഷത്തിൽ പറന്നു.

ഉടൻ തന്നെ സാജിർ മുനിസിപ്പാലിറ്റി രക്ഷാപ്രവർത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേൽക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP