Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്റ്റെം സെൽ ചികിത്സാ രീതി വികസിപ്പിച്ച സംഘത്തിലും ഒരു മലയാളി സാന്നിധ്യം; കാസർകോട് സ്വദേശിനി ധന്യാ നായർ കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ അഭിമാനമാകുന്നു

സ്റ്റെം സെൽ ചികിത്സാ രീതി വികസിപ്പിച്ച സംഘത്തിലും ഒരു മലയാളി സാന്നിധ്യം; കാസർകോട് സ്വദേശിനി ധന്യാ നായർ കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ അഭിമാനമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി:കൊവിഡിനെതിരായ പോരാട്ടത്തിൽ യുഎഇയുടെ നിർണായക നേട്ടത്തിലും മലയാളി സാന്നിധ്യം. യുഎഇ വികസിപ്പിച്ച സ്റ്റെം സെൽ ചികിത്സാ രീതി വികസിപ്പിച്ച സംഘത്തിലും ഒരു മലയാളി യുവതിയുണ്ട്. കാസർകോട് സ്വദേശിനി ധന്യാ നായരാണ് അബുദാബി സ്റ്റെം സെൽ റിസർച്ച് സെന്ററിന്റെ സംഘത്തിൽ ഉൾപ്പെട്ട മലയാളി. കോവിഡ് രോഗിയുടെ രക്തത്തിൽ നിന്നും മൂലകോശം വേർതിരിച്ച് അതിൽ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തിൽ പ്രയോഗിച്ച് രോഗം ഭേദമാക്കുന്ന ചികിത്സാരീതിയാണ് സംഘം വികസിപ്പിച്ചെടുത്തത്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ചറായിരുന്നു ധന്യാ നായർ.

കോവിഡ് പടർന്നുപിടിച്ചശേഷം രാവും പകലും രോഗികളോടൊപ്പം ഇടപഴകിയ അനുഭവസമ്പത്തും ധന്യക്കുണ്ടായിരുന്നു. നീണ്ട പരിശ്രമത്തിന് ശേഷമാണ് സംഘത്തിന് പരീക്ഷണം വിജയകരമായി പൂർത്തിയാക്കാനായത്. കോവിഡ് രോഗം ബാധിച്ചയാളിൽ നിന്ന് രക്തമെടുത്ത് അതിൽ നിന്നും മൂലകോശങ്ങൾ വേർതിരിച്ചെടുത്താണ് അതേ രോഗിയുടെ ശരീരത്തിലേക്ക് തന്നെ നൽകുക. ഇതിലൂടെ വൈറസിനെ ചെറുക്കാമെന്നാണ് കണ്ടെത്തൽ. ശ്വാസതടസമുണ്ടാകുന്ന രോഗികളിൽ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുകയും ചെയ്യും. കോവിഡ് ബാധയേൽക്കാത്ത ആളുകളിലും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP