Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നക്ഷത്രമത്സ്യ വിമാനത്താവളം തുറന്നതോടെ ചൈന പൂർത്തിയാക്കിയത് സ്വപ്‌ന പദ്ധതി; 100 ദശലക്ഷം യാത്രക്കാരെ പ്രതിവർഷം പ്രതീക്ഷിക്കുന്ന വിമാനത്താവളം തുറന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി

നക്ഷത്രമത്സ്യ വിമാനത്താവളം തുറന്നതോടെ ചൈന പൂർത്തിയാക്കിയത് സ്വപ്‌ന പദ്ധതി; 100 ദശലക്ഷം യാത്രക്കാരെ പ്രതിവർഷം പ്രതീക്ഷിക്കുന്ന വിമാനത്താവളം തുറന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ചൈനയിലെ നക്ഷത്ര മത്സ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തെങ്കിലും പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടത് ഇരുപത് വർഷത്തോളം. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ബീജിംഗിലെ വിമാനത്താവളം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ 70ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നാണ് പ്രസിഡന്റ് ഷി ജിൻപിങ് ഉദ്ഘാടനം ചെയ്തത്. എന്നാൽ 2040ഓടെ മാത്രമേ വിമാനത്താവളം പൂർണതോതിൽ പ്രവർത്തന സജ്ജമാകൂ. എട്ട് റൺവേയാണ് ഒരുക്കുക. പ്രതിവർഷം 100 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

ടിയാനെന്മെൻ സ്‌ക്വയറിന് 46 കിലോമീറ്റർ അകലെയാണ് ബിജിങ് ഡാക്‌സിങ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ചൈനയുടെ സ്വപ്ന സാക്ഷാത്കാരം എന്നാണ് വിമാനത്താവളത്തെ പ്രസിഡന്റ് ഉദ്ഘാടന പരിപാടിയിൽ വിശേഷിപ്പിച്ചത്. പഴയ വിമാനത്താവളത്തിൽനിന്ന് സർവീസുകൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റിത്തുടങ്ങി. പുതിയ വിമാനത്താവളത്തിലേക്ക് സർവീസ് ഉടൻ മാറ്റുമെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. മറ്റ് രാജ്യങ്ങളുടെ സർവീസും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഡാക്‌സിങ് വിമാനത്താവളം മാറും. 173 ഏക്കറിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇറാഖി-ബ്രിട്ടീഷ് ആർകിടെക്ട് സാഹ ഹദീദാണ് രൂപ കൽപന. അദ്ദേഹം വിമാനത്താവളം നിർമ്മാണത്തിലിരിക്കെ 2016ൽ മരിച്ചു. 17.5 ബില്യൺ ഡോളറാണ് നിർമ്മാണ ചെലവ്.

1949 ഒക്ടോബർ ഒന്നിനാണ് മാവോയുടെ നേതൃത്വത്തിൽ ചൈന, ജനകീയ ചൈനാ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.1911ൽ ചൈനയിലെ മഞ്ചുഭരണത്തിനെതിരെ വിപ്ലവം നടന്നു. ഇതോടെ മഞ്ചുരാജവം ശത്തിന്റെ ഭരണം അവസാനിച്ചു. സൻയാത്സെന്നിന്റെ നേതൃത്വത്തിൽ കൂമിന്താങ് പാർട്ടി റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു. ചൈനയിൽ രൂപവത്കരിക്കപ്പെട്ട ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും കൂമിന്താങ് പാർട്ടിയുമായുള്ള സഹകരണം സൻയാത്സെന്നിന്റെ മരണത്തോടെ അവസാനിച്ചു. സൻയാത്സെന്നിന്റെ മരണശേഷം ചിയാങ് കൈഷക്ക് അധികാരത്തിലെത്തി. അദ്ദേഹം സൈനിക ഏകാധിപത്യഭരണമാണ് സ്ഥാപിച്ചത്.

ഈ നിർണായക ഘട്ടത്തിൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി ശക്തമായി. പാർട്ടിയുടെ ചെയർമാൻ മാവോ സെ തുംഗ് ആയിരുന്നു. ദരിദ്രരും അസംതൃപ്തരുമായ കർഷകർക്കും സാധാരണക്കാർക്കുമിടയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകളെ ഇല്ലായ്മചെയ്യാൻ ചിയാങ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ മാവോയുടെ നേതൃത്വത്തിലുള്ള ചുവപ്പുസേന അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ എഴുപതാം വാർഷികാഘോഷമാണ് ചൈനയിൽ ഇപ്പോൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP