Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ മാറിടം ഇത്രയും വലിയൊരു സംഭവം ആണെന്ന് ഞാൻ അറിഞ്ഞില്ല; മഡോണ സ്‌റ്റേജിൽ കയറ്റി മേൽവസ്ത്രം അഴിച്ച 17കാരി ഇപ്പോൾ ആവേശത്തിലാണ്

എന്റെ മാറിടം ഇത്രയും വലിയൊരു സംഭവം ആണെന്ന് ഞാൻ അറിഞ്ഞില്ല; മഡോണ സ്‌റ്റേജിൽ കയറ്റി മേൽവസ്ത്രം അഴിച്ച 17കാരി ഇപ്പോൾ ആവേശത്തിലാണ്

സ്‌ട്രേലിയയിലെ ബ്രിസ്ബാണിൽ വച്ച് നടന്ന തന്റെ ഷോയ്ക്കിടെ ആവേശം കയറിയ പോപ്പ് താരം മഡോണ 17കാരിയായ ആരാധികയെ സ്‌റ്റേജിലേക്ക് വിളിച്ച് കയറ്റി അവളുടെ മാറിടം തുറന്ന് കാട്ടിയ സംഭവം വൻ വാർത്തയായിരുന്നുവല്ലോ. ജോസഫൈൻ ജിയോർജിയു എന്ന 17കാരിയാണിതിന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ആ സംഭവത്തിൽ ഞെട്ടലുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഈ പെൺകുട്ടി ആവേശത്തിലാണെന്നാണ് റിപ്പോർട്ട്. എന്റെ മാറിടം ഇത്രയും വലിയൊരു സംഭവം ആണെന്ന് ഞാൻ അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ഈ ടീനേജർ സംഭവം ആഘോഷമാക്കാൻ തുടങ്ങിയിരിക്കുന്നത്. തന്റെ പുതിയ ലോകപര്യടനത്തിന്റെ ഭാഗമായുള്ള ഷോയ്ക്കിടെയാണ് ആയിരക്കണക്കിന് ആരാധകരെ സ്തംബ്ധരാക്കിക്കൊണ്ടായിരുന്നു അവരുടെ കൺമുന്നിൽ വച്ച് മഡോണയുടെ ഈ അപ്രതീക്ഷിതമായ പ്രകടനം.

ഷോ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ സദസിൽ നിന്നാരെങ്കിലും വേദിയിലേക്ക് വരണമെന്ന് മഡോണ അഭ്യർത്ഥിച്ചതിനെ തുടർന്നായിരുന്നു ജോസഫൈൻ വേദിയിലേക്ക് കയറിയത്. തുടർന്ന് അവളുടെ കോർസെറ്റ് സ്‌റ്റൈലിലുള്ള ടോപ്പ് പോപ്പ് സ്റ്റാർ അപ്രതീക്ഷിതമായി വലിച്ച് താഴ്‌ത്തുകയും നഗ്‌നമാറിടം തുറന്ന് കാട്ടുകയുമായിരുന്നു. ലൈംഗികപീഡനത്തിന് സോറി എന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ കുസൃതി.

ഇത് ഇഷ്ടപ്പെട്ടുവെങ്കിൽ ഇത്തരത്തിൽ തന്നോടും കാട്ടാമെന്നായിരുന്നു മഡോണ ജോസഫൈനോട് പറഞ്ഞിരുന്നത്. തന്നെ ഞെട്ടിച്ച സംഭവമാണിതെങ്കിലും മഡോണയോട് അടുപ്പം തോന്നിയ നിമിഷങ്ങളുമാണിതെന്നാണ് ജോസഫൈൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഗോൾഡ് കോസ്റ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മോഡലാണ് ജോസഫൈൻ. ആ നിമിഷത്തിൽ താൻ ഞെട്ടിത്തരിച്ചുവെന്നത് ശരിയാണെങ്കിലും ആളുകൾ ഇത് ഇത്ര വലിയ സംഭവമാക്കേണ്ട കാര്യമുണ്ടോയെന്നാണ് ഈ പെൺകുട്ടി ഇപ്പോൾ ചോദിക്കുന്നത്. താൻ അപമാനിക്കപ്പെട്ടുവോ ഇല്ലയോ എന്ന് താനാണ് തീരുമാനിക്കേണ്ടതെന്നും ആളുകൾ ഇതിൽ അധികം ഉത്കണ്ഠപ്പെടുന്നതെന്തിനാണെന്നും ജോസഫൈൻ ചോദിക്കുന്നു. സംഭവം നടക്കുമ്പോൾ തന്റെ അമ്മയുടെ ലെതർ കോർസെറ്റ് സ്‌റ്റൈലിലുള്ള ടോപ്പായിരുന്നു ജോസഫൈൻ ധരിച്ചിരുന്നത്. വസ്ത്രം അപ്രതീക്ഷിതമായി വലിച്ച് താഴ്‌ത്തപ്പെട്ടതിന്റെ ഷോക്കുണ്ടായിരുന്നെങ്കിലും തന്റെ ആരാധനാമൂർത്തിയായ മഡോണയുടെ സമീപത്ത് നിൽക്കാൻ സാധിച്ചതിൽ താൻ ആ നിമിഷങ്ങളിൽ ത്രില്ലടിച്ചിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

15കാരനായ തന്റെ മകൻ റോക്കോ തന്നെ ഉപേക്ഷിച്ച് അവന്റെ അച്ഛനായ ഗ്വേ റിറ്റ്ചിക്കൊപ്പം പോയതിന്റെ വേദന മഡോണയെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചിട്ടുണ്ട്. ബ്രിസ്ബാനിൽ വച്ച് പെൺകുട്ടിയുടെ മാറിടം തുറന്ന് കാട്ടിയതും അതിന്റെ ഭാഗമായിട്ടാണെന്ന് സൂചനയുണ്ട്. അടുത്തിടെ നടന്ന പല സ്റ്റേജ്‌ഷോകളിലും മഡോണ പതിവില്ലാതെ മണിക്കൂറുകൾ വൈകിയെത്തുകയും മകനെ ഓർത്ത് പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ചില വേദികളിൽ അവന് വേണ്ടി പാട്ടുകൾ സമർപ്പിച്ച് അവതരിപ്പിക്കുകയും ചെയ്തിരുന്നു.2015 ഡിസംബറിൽ റോക്കോ മഡോണയെ വിട്ട് യുഎസിലെ വസതിയിൽ നിന്ന് ബ്രിട്ടനിലുള്ള സിനിമാസംവിധായകനായ അച്ഛൻ റിറ്റ്ചിക്കടുത്തേക്ക് പോയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ലണ്ടനിൽ റിറ്റ്ചിക്കും അയാളുടെ പുതിയ ഭാര്യയും മോഡലുമായ ജാക്യു എയിൻസ്ലേക്കുമൊപ്പമാണ് റോക്കോ ഇപ്പോൾ കഴിയുന്നത്. തിരിച്ച് വരാനുള്ള മഡോണയുടെ അഭ്യർത്ഥനകളെല്ലാം റോക്കോ നിഷ്‌കരുണം നിഷേധിക്കുകയായിരുന്നു. തുടർന്ന് ന്യൂയോർക്ക് കോടതിയിൽ നിന്നും പുറത്ത് വന്ന ഇത് സംബന്ധിച്ച ഉത്തരവും അവൻ മാനിച്ചിരുന്നില്ല. ക്രിസ്മസിന് മഡോണയുടെ യുഎസിലുള്ള വീട്ടിലേക്ക് തിരിച്ച് വരാനായിരുന്നു ഉത്തരവ്. എന്നാൽ ബ്രിട്ടനിൽ അച്ഛനൊപ്പം താമസിക്കാനായിരുന്നു റോക്കോ മുൻഗണന നൽകിയിരുന്നത്.താൻ ഇപ്പോൾ ഒരു തോൽക്കുന്ന യുദ്ധത്തിലാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്നും മകനെ ബ്രിട്ടനിൽ നിൽക്കാൻ അനുവദിക്കാൻ നിർബന്ധിതയായെന്നും മഡോണ സുഹൃത്തുക്കളോട് കുറച്ച് ദിവങ്ങൾക്ക് മുമ്പ് വേദനയോടെ വ്യക്തമാക്കിയിരുന്നു.

റോക്കോ തന്നിൽ നിന്നും ഇത്തരത്തിൽ അകലുന്നതിന്റെ തീരാവേദന അടുത്തിടെ അരങ്ങേറിയ മഡോണയുടെ ചില ഷോകളിലും പ്രകടമായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് മെൽബണിലെ പരിപാടിക്കായി പോപ്പ്സ്റ്റാർ നാലു മണിക്കൂറോളം വൈകിയാണെത്തിയിരുന്നത്. തുടർന്ന് പരിപാടിക്കിടെ അവർ ഒരു പാട്ട് തികച്ചും വൈകാരികമായി മകന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയുമുണ്ടായി. ഒരു വേള തന്റെ മകനെ ഓർത്ത് അവർ സ്‌റ്റേജിൽ പൊട്ടിക്കരയുകയും ചെയ്തിരുന്നു. കുറച്ച് മുമ്പ് ന്യൂസിലാന്റിലെ ഒരു ഷോക്കിടെയും പോപ്പ് സ്റ്റാർ മകന്റെ പേരിൽ അതിവൈകാരികമായി പെരുമാറിയിരുന്നു. ഇവിടുത്തെ വേദിയിൽ വച്ച് മഡോണ പൊട്ടിക്കരഞ്ഞതിനെ തുടർന്നാണ് മകൻ കൈവെടിഞ്ഞത് താരത്തെ വേട്ടയാടുന്നുവെന്ന സത്യം പുറംലോകം അറിഞ്ഞത്. തുടർന്ന് മകനോടുള്ള തന്റെ സ്‌നേഹം അവർ ജനക്കൂട്ടത്തോട് വേദനയോടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു അമ്മയ്ക്ക് മകനോടുള്ള സ്‌നേഹത്തേക്കാൾ വലിയ സ്‌നേഹമില്ലെന്നാണ് ഓക്ക്‌ലാന്റിലെ സ്‌റ്റേജിൽ വച്ച് അവർ ഹൃദയം തുറന്ന് വെളിപ്പെടുത്തിയിരുന്നത്.ബുധനാഴ്ച ബ്രിസ്ബാനിൽ വച്ച് നടന്ന പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്ന് 100ഓളം പേർക്ക് ടിക്കറ്റ് പണം റീഫണ്ട് ചെയ്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP