Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്കയിൽ മുൻ പ്രതിരോധ സെക്രട്ടറിയേയും പൊലീസ് മേധാവിയേയും അറസ്റ്റ് ചെയ്തതുകൊലപാതക കുറ്റം ചുമത്തി; ഹേമാസിരി ഫെർണാണ്ടോയെയും പുജിത് ജയസുന്ദരയേയും അറസ്റ്റ് ചെയ്തത് ഭീകരാക്രമണ സാധ്യതയുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിക്കാത്തതിന്

ശ്രീലങ്കയിൽ മുൻ പ്രതിരോധ സെക്രട്ടറിയേയും പൊലീസ് മേധാവിയേയും അറസ്റ്റ് ചെയ്തതുകൊലപാതക കുറ്റം ചുമത്തി; ഹേമാസിരി ഫെർണാണ്ടോയെയും പുജിത് ജയസുന്ദരയേയും അറസ്റ്റ് ചെയ്തത് ഭീകരാക്രമണ സാധ്യതയുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിക്കാത്തതിന്

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിൽ മുൻ പ്രതിരോധ സെക്രട്ടറിയേയും പൊലീസ് മേധാവിയേയും അറസ്റ്റു ചെയ്തു.മുൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാണ്ടോ, ഇൻസ്‌പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവരാണ് അറസ്റ്റിലായത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഐഎസ് ഭീകരാക്രമണങ്ങളിൽ മുൻ കരുതൽ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് അറസ്റ്റ്.

ആക്രമണ സാധ്യത മുന്നറിയിപ്പുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിച്ചില്ലെന്ന് അറ്റോർണി ജനറൽ റിപ്പോർട്ട് നൽകിയിരുന്നു. മറ്റ് ഒമ്പത് പൊലീസ് ഉന്നതർക്കെതിരെയും നടപടി വേണമെന്ന് അറ്റോർണി ജനറൽ നിർദേശിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇവരുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ആക്ടിങ് പൊലീസ് ചീഫ് ദപ്പുള ഡി ലിവേര പറഞ്ഞു. അനാസ്ഥ നിരവധിപേരുടെ ജീവൻ പൊലിയുന്നതിന് കാരണമായി.

ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ വിവിധ പള്ളികളിലും ആഡംബരഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ ഇരുന്നൂറ്റിയൻപതിലധികം പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഇന്റലിജന്റ്‌സ് വൃത്തങ്ങൾ ശ്രീലങ്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര നടപടികൾ എടുത്തില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വിമർശനമുന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP