Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികൾ ഇല്ല; ശ്രീലങ്കയിൽ കന്നുകാലി കശാപ്പ് നിരോധിച്ചു; ബീഫ് ഇറക്കുമതി ചെയ്യാനും തീരുമാനം

കാർഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികൾ ഇല്ല; ശ്രീലങ്കയിൽ കന്നുകാലി കശാപ്പ് നിരോധിച്ചു; ബീഫ് ഇറക്കുമതി ചെയ്യാനും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: കന്നുകാലി കശാപ്പ് നിരോധിച്ച് ശ്രീലങ്കൻ സർക്കാർ. മാംസം ഭക്ഷിക്കുന്നവർക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാർഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികൾ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാർഷിക ആവശ്യത്തിന് ഉപയോഗിക്കാനാവാത്ത പ്രായമായ കന്നുകാലികൾക്കായി പ്രത്യേക പദ്ധതി തയാറാക്കും. മാംസം ഭക്ഷിക്കുന്നവർക്കായി ബീഫ് ഇറക്കുമതി ചെയ്യും. ഇത് കുറഞ്ഞ വിലയിൽ ആവശ്യക്കാർക്കു ലഭ്യമാക്കുമെന്ന് മന്ത്രി കഹേലിയ റാംബുകവെല്ല പറഞ്ഞു.

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിർദ്ദേശം നേരത്തെ ഭരണകക്ഷിയായ എസ്എൽപിപിയുടെ നേതൃയോഗം അംഗീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ആവശ്യമായി നിയമ ഭേദഗതി വരുത്താൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കശാപ്പു മൂലം പരമ്പരാഗത കാർഷിക ആവശ്യങ്ങൾക്കു വേണ്ടത്ര കന്നുകാലികളെ ലഭിക്കുന്നില്ലെന്ന് കാബിനറ്റ് അംഗീകരിച്ച കുറിപ്പിൽ പറയുന്നു. ക്ഷീരവ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും കശാപ്പ് വിഘാതമാവുന്നുണ്ട്. നിരോധനം ഗ്രാമീണ ജനതയ്ക്കു നേട്ടമുണ്ടാക്കും. ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് കാബിനറ്റ് നോട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP