Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പുട്നിക് വാക്‌സിൻ കോവിഡിനെ പ്രതിരോധിക്കുക രണ്ട് വർഷം വരെ; അവകാശവാ​ദവുമായി ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി

സ്പുട്നിക് വാക്‌സിൻ കോവിഡിനെ പ്രതിരോധിക്കുക രണ്ട് വർഷം വരെ; അവകാശവാ​ദവുമായി ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ കോവിഡിനെ രണ്ട് വർഷം വരെ പ്രതിരോധിക്കുമെന്ന് അവകാശവാദം. റഷ്യയുടെ സ്പുട്നിക് വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിന്റ്‌സ്ബർ​ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്‌നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണ്. ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഡിസംബർ രണ്ടിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രാജ്യവ്യാപകമായി വാക്‌സിനേഷൻ നടത്താൻ ഉത്തരവിട്ടിരുന്നു.

കൂടുതൽ പരീക്ഷണ വിവരങ്ങൾ ആവശ്യമായതിനാൽ തനിക്ക് ഇപ്പോൾ ഇത്രയും നിർദ്ദേശങ്ങളെ പറയാനാകൂവെന്ന്‌ അലക്‌സാണ്ടർ പറഞ്ഞു. എബോള വാക്സിനായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് സ്പുട്നിക് വി വാക്സിനും സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമാന വാക്‌സിൻ രണ്ട് വർഷം പരിരക്ഷ നൽകുമെന്ന് ആ സമയത്ത് ലഭിച്ച പരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അലക്‌സാണ്ടർ ജിന്റ്‌സ്ബറിന്റെ അഭിപ്രായത്തിൽ 96 ശതമാനം കേസുകളിലും സ്പുട്‌നിക് ഫലപ്രദമാണ്. വാക്‌സിൻ സ്വീകരിച്ച ബാക്കിയുള്ള നാല് ശതമാനം വ്യക്തികളിൽ മൂക്കൊലിപ്പ്, ചുമ, നേരിയ പനി എന്നിവയുള്ള രോഗത്തിന്റെ നേരിയ ലക്ഷണങ്ങളുണ്ടാകുമെല്ലെങ്കിലും അവരുടെ ശ്വാസകോശത്തെ ബാധിക്കില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP