Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് ദിവസത്തിനിടയിൽ 150 പേരെ ബലാത്സംഗം ചെയ്ത് റെക്കോർഡിട്ട് ഒരാൾ; പത്ത് വയസ് പോലും തികയാത്ത പെൺകുട്ടികളും 65കഴിഞ്ഞ വൃദ്ധകൾ പോലും ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടുന്നില്ല; ഏഴ് കൊല്ലം മുമ്പ് സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യം സ്ഥാപിച്ചതിന്റെ പ്രതിഫലം പട്ടിണിയും കൊടിയ പീഡനങ്ങളും ബലാത്സംഗങ്ങളും മാത്രം; ലോകത്തെ ഏറ്റവും പുതിയ രാജ്യത്തെ ദുരിതങ്ങൾ കേട്ടാൽ കാത് പൊത്തുക മാത്രം നിവൃത്തി

പത്ത് ദിവസത്തിനിടയിൽ 150 പേരെ ബലാത്സംഗം ചെയ്ത് റെക്കോർഡിട്ട് ഒരാൾ; പത്ത് വയസ് പോലും തികയാത്ത പെൺകുട്ടികളും 65കഴിഞ്ഞ വൃദ്ധകൾ പോലും ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടുന്നില്ല; ഏഴ് കൊല്ലം മുമ്പ് സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യം സ്ഥാപിച്ചതിന്റെ പ്രതിഫലം പട്ടിണിയും കൊടിയ പീഡനങ്ങളും ബലാത്സംഗങ്ങളും മാത്രം; ലോകത്തെ ഏറ്റവും പുതിയ രാജ്യത്തെ ദുരിതങ്ങൾ കേട്ടാൽ കാത് പൊത്തുക മാത്രം നിവൃത്തി

മറുനാടൻ ഡെസ്‌ക്‌

സുഡാൻ: വെറും ഏഴ് വയസ് മാത്രമാണ് പുതിയ രാജ്യമായ സൗത്ത് സുഡാന്റെ പ്രായം. ഇവിടെ ആക്രമണങ്ങളും കൊലാപാതകങ്ങളും നിത്യസംഭവങ്ങളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടെ ഇവിടെ അജ്ഞാതനായ ഒരു തോക്ക് ധാരി 150 പേരെ ബലാത്സംഗം ചെയ്ത് റെക്കോർഡിട്ടെന്നാണ് റിപ്പോർട്ട്. പത്ത് വയസ് പോലും തികയാത്ത പെൺകുട്ടികളും 65കഴിഞ്ഞ വൃദ്ധകൾ പോലും ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഏഴ് കൊല്ലം മുമ്പ് സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യം സ്ഥാപിച്ചതിന്റെ പ്രതിഫലം പട്ടിണിയും കൊടിയ പീഡനങ്ങളും ബലാത്സംഗങ്ങളും മാത്രമാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും പുതിയ രാജ്യത്തെ ദുരിതങ്ങൾ കേട്ടാൽ കാത് പൊത്തുക മാത്രമാണ് നിവൃത്തി.

മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേർസ് (എംഎസ്എഫ്) ചാരിറ്റിയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. തുടർച്ചയായി അഞ്ച് വർഷത്തെ അഭ്യന്തര യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമാണ് സൗത്ത് സുഡാൻ ഇരയായിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ ഗവൺമെന്റും റിബൽ ഗ്രൂപ്പുകളും രണ്ട് മാസങ്ങൾക്ക് മുമ്പ് സമാധാന കരാറിലൊപ്പിട്ടിട്ടുണ്ടെന്നും ആക്രമണങ്ങൾക്കും കലാപങ്ങൾക്കും ശമനമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ആക്രമണങ്ങൾക്കും പ്രതികാരങ്ങൾക്കും ഇരകളായിത്തീരുന്നത് എതിർഗ്രൂപ്പുകളിൽ പെട്ട സാധാരണക്കാരാണ്.

നോർത്തേൺ ലിക് സ്റ്റേറ്റിലെ ബെന്റിയും ടൗണിൽ ബലാത്സംഗത്തിന് വിധേയരായവരടക്കമുള്ളവർ കടുത്ത മർദനങ്ങൾക്ക് വിധേയരായിട്ടുണ്ട്.ഇവരിൽ നിന്നും വൻ തോതിൽ പണവും വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. ഗർഭിണികളെ പോലും പീഡനത്തിന് വിധേയരാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് എംഎസ്എഫ് മിഡ് വൈഫായ റുത്ത് ഒകെലോ വെളിപ്പെടുത്തുന്നത്. എന്നാൽ ഇവിടെ ബലാത്സംഹഗ പരമ്പര അരങ്ങേറിയെന്ന വാർത്ത നോർത്തേൺ ലിക് സ്റ്റേറ്റിലെ മിനിസ്റ്റർ ഫോർ ഇൻഫർമേഷനായ ലാം ടുൻഗ് വാർ നിഷേധിച്ചിട്ടുണ്ട്.

സെപ്റ്റംബറിലായിരുന്നു സൗത്ത് സുഡാൻ പ്രസിഡന്റായ സാൽവ കിർ റിബൽ ഗ്രൂപ്പുകളുമായി സമാധാന കരാറിലൊപ്പിട്ടത്. ഇതിനെ തുടർന്ന് രാജ്യത്തെ അഭ്യന്തര യുദ്ധത്തിന് ഔദ്യോഗികമായി പരിസമാപ്തിയുണ്ടായി. 2013ലാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ തുടർന്ന് നാല് ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും മൂന്നിലൊന്ന് പേർ വീട് വിട്ട് പോകാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയെന്ന കടുത്ത ആക്രമണം ഇവിടുത്തെ റിബൽ ഗ്രൂപ്പുകൾ തുടർച്ചയായി പ്രയോഗിച്ച് വരുന്നുവെന്ന് യുഎൻ പ്രതിനിധി എടുത്ത് കാട്ടുന്നു.

2011ൽ സുഡാനിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ നല്ലൊരു ഭാവിയുണ്ടാകുമെന്നായിരുന്നു സൗത്ത് സുഡാൻകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവിച്ചിരിക്കുന്നത് നേരെ മറിച്ചാണ്. എണ്ണ സമൃദ്ധി പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാൻ രാജ്യം ശ്രമിച്ചുവെങ്കിലും വർധിച്ച് വരുന്ന കലാപം ഇതിന് വിഘാതമായിത്തീർന്നിട്ടുണ്ട്. ഇവിടെ 12 മില്യണാണ് ജനസംഖ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP