Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശിരോവസ്ത്രം അണിയാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നു നിയമമുള്ള രാജ്യത്തു ജർമൻ ചാൻസലർ നടത്തിയ സന്ദർശനം സൗദിക്കു നാണക്കേടാകുന്നു; സൽമാൻ രാജാവിനൊപ്പം നിൽക്കുന്ന ആംഗല മെർക്കലിന്റെ മുടി മാസ്‌ക് ചെയ്ത് സൗദി ചാനൽ; പരിഹാസവുമായി ആഗോള മാധ്യമങ്ങൾ

ശിരോവസ്ത്രം അണിയാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നു നിയമമുള്ള രാജ്യത്തു ജർമൻ ചാൻസലർ നടത്തിയ സന്ദർശനം സൗദിക്കു നാണക്കേടാകുന്നു; സൽമാൻ രാജാവിനൊപ്പം നിൽക്കുന്ന ആംഗല മെർക്കലിന്റെ മുടി മാസ്‌ക് ചെയ്ത് സൗദി ചാനൽ; പരിഹാസവുമായി ആഗോള മാധ്യമങ്ങൾ

റിയാദ്: ജർമനിയുടെ വനിതാ ചാൻസലർ ആംഗല മെർക്കൽ കഴിഞ്ഞയാഴ്ച നടത്തിയ സൗദി സന്ദർശനം വലിയ വാർത്തയായിരുന്നു. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നു നിയമമുള്ള രാജ്യത്ത് തലമുടി പ്രദർശിപ്പിച്ചുകൊണ്ടാണ് ആംഗല മെർക്കൽ സൗദിയിലെത്തിയത്. ശിരോവസ്ത്രം ധരിക്കാത്ത മെർക്കൽ സൗദി ഭരണാധിപനായ സൽമാൻ രാജാവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളോടെയുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും ചിത്രം വൈറലായിരുന്നു.

എന്നാൽ സൗദിയിലെ ഒരു ചാനൽ മെർക്കലും സൽമാൻ രാജാവും കൂടി നിൽക്കുന്ന ചിത്രം സംപ്രേഷണം ചെയ്തപ്പോൾ അൽപം സെൻസറിംഗും നടത്തി. ശിരോവസ്ത്രം ധരിക്കാത്ത മെർക്കലിന്റെ മുടിയുൾപ്പെടുന്ന ശിരോഭാഗം എഡിറ്റ് ചെയ്ത് കാണാൻപറ്റാത്ത വിധത്തിലാണ് ചാനൽ നല്കിയത്. ജർമൻ ചാൻസലറുടെ തലമുടി മറച്ച് ചാനൽ നടത്തിയ സംപ്രേഷണം ആഗോളതലത്തിൽ കൗതുകത്തിനും പരിഹാസത്തിനും കാരണമായിരിക്കുകയാണ്. സൗദി അറേബ്യയെ ഐക്യരാഷ്ട്രസഭയിലെ വനിതാവകാശ കമ്മീഷനിൽ ഉൾപ്പെടുത്തിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പരിഹാസവർഷം തുടരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ വനിതാവകാശ കമ്മീഷനിൽ ഏറ്റവുമൊടുവിലായി ഉൾപ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. സംഭവത്തെ 'വനിതാവകാശങ്ങളുടെ മുഖത്തേറ്റ അടി'യെന്നണ് വാഷിങ്ടൺ പോസ്റ്റ് വിശേഷിപ്പിച്ചത്. 'വീടിന് തീയിടുന്ന സ്വഭാവ വൈകല്യമുള്ളയാളെ ഫയർഫോഴ്സ് തലവനാക്കുന്നതിന് തുല്യമാണ് സൗദിയെ യുഎൻ വനിതാവകാശ കമ്മീഷനിൽ അംഗമാക്കിയതെന്ന് യുഎൻ വാച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ ഹില്ലൽ ന്യൂവർ പറഞ്ഞു. ്ത്രീകൾക്ക് വാഹനമോടിക്കാൻ പോലും അനുവാദമില്ലാത്ത രാജ്യത്തെ എന്തിനാണ് സ്ത്രീശാക്തികരണത്തിനായുള്ള കമ്മീഷനിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.

ശിരോവസ്ത്രമണിയാതെ സ്ത്രീകൾ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് സൗദിയിലെ നിയമം. സൗദി സന്ദർശിക്കുന്ന പാശ്ചാത്യ രാജ്യത്തെ ഉന്നത വനിതകൾ മാത്രമാണ് ഈ നിയമം ലംഘിച്ചിട്ടുള്ളത്. ബിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും മുൻ യുഎസ് പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേലും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും സൗദി സന്ദർശിച്ചപ്പോൾ ശിരോവസ്ത്രം ധരിക്കാൻ കൂട്ടാക്കിയിരുന്നില്ല. സൗദിയിലെ യാഥാസ്ഥിതിക വിഭാഗത്തിൽനിന്ന് ഇതിനെതിരേ കടുത്ത എതിർപ്പും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP