Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ കനത്ത നാശം വിതയ്ക്കുന്നു; ഒരാൾ മരിച്ചു; വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത് നിരവധി വാഹനങ്ങൾ; ഗതാഗതം താറുമാറായി, പലയിടത്തും കൃഷിനാശം

സൗദിയിൽ കനത്ത നാശം വിതയ്ക്കുന്നു; ഒരാൾ മരിച്ചു; വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത് നിരവധി വാഹനങ്ങൾ; ഗതാഗതം താറുമാറായി, പലയിടത്തും കൃഷിനാശം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയായ അസീറിലൂണ്ടായ കനത്ത മഴയിൽ ജനജീവിതം ദുസഹമായി. പ്രളയത്തിൽ ഒരാൾ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. മലയിടിച്ചിലിൽ അസീറിലെ റോഡ് ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിൽപ്പെട്ടിട്ടുണ്ട്. വാഹനത്തിൽ കുടുങ്ങി കിടന്ന നൂറ് കണക്കിന് ആളുകളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അബഹ അൽമൻസ്‌ക് ജില്ലയിൽ കാർ ഒഴുക്കിൽപ്പെട്ട് വിദേശിയെയും ഒരു സൗദി ബാലനെയും കാണാതായി. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അബഹയിലും അസീർ പ്രവശ്യയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കാറുകൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്.

പ്രവിശ്യയിൽ ഇതിനകം 168 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവിശ്യയിൽ കഴിഞ്ഞ ആഴ്ചവരെ അനുഭവപ്പെട്ട കടുത്ത തണുപ്പ് കുറഞ്ഞു വരുമ്പോഴാണ് കാലാവസ്ഥാ മാറ്റം അറിയിച്ചു ശക്തമായ മഴ എത്തിയത്. രണ്ട് ദിവസമായി തുടരുന്ന മഴയില് കിഴക്കൻ പ്രവിശ്യയിൽ 168 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ റെഡ് ക്രസന്റ് അറിയിച്ചു.

അബഹയിൽ സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും അഹദ് റുഫൈദയിൽ 45 വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും ബസുകൾ സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. കനത്ത മഴ അബഹ, ദഹ്റാൻ അൽജുനൂബ്, ബൽഖരൻ, രിജാൽ, മഹായിൽ, സറാത്ത് ഉബൈദ, ഖമീസ് മുശൈത്ത്, ബാരീഖ്, തന്നൂമ, മജാരിദ, ബൽഹമർ, ബൽസമർ, വാദിയാൻ, അഹ്ദ് റുഫൈദ, മദീന അസ്‌കരി എന്നിവടങ്ങളിൽ കനത്ത മഴ പെയ്തു. ചുരം റോഡുകൾ അടച്ചു അബഹ ഖമീസ് മുശൈത്ത് റോഡിൽ നിരവധി കാറുകൾ വെള്ളത്തിനടിയിലായി.

പാറയിടിച്ചിലിനുള്ള സാധ്യതയുള്ളതിനാൽ ചുരം റോഡുകൾ സിവിൽ ഡിഫൻസ് അടച്ചിട്ടു. കൂറ്റൻ പാറ പതിച്ച് ഹസ്ന ചുരം റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഖമീസ്-റിയാദ് റോഡിലും ഖമീസ്-റിയാദ് റോഡിലുള്ള ഷറഫിയ ഓവർ ബ്രിഡ്ജിനിടയിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ വ്യാപകമായി പച്ചക്കറികൾ നശിച്ചു.

മഴമൂലം റോഡുകളിൽ കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നത് നഗരസഭ തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴക്കെടുതികളെ കുറിച്ച് പൊതുജനത്തിന് വിവരം നൽകുന്നതിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന 940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും നഗരസഭ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP