Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

ഭാര്യ വീട്ടമ്മയാണോ, ശമ്പളം തങ്ങൾ കൊടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ്; തൊഴിലാളി സൗഹൃദ പോളിസിയിൽ ലോകത്തെ വീണ്ടും ഞെട്ടിച്ച് ഡോ. സോഹൻ റോയ്

ഭാര്യ വീട്ടമ്മയാണോ, ശമ്പളം തങ്ങൾ കൊടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ്; തൊഴിലാളി സൗഹൃദ പോളിസിയിൽ ലോകത്തെ വീണ്ടും ഞെട്ടിച്ച് ഡോ. സോഹൻ റോയ്

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക് ശമ്പളം കൊടുക്കും എന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇ.ഒ.യും സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാർക്കായി നിരവധി ക്ഷേമപദ്ധതികളാണ് ഏരീസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കൾക്ക് പെൻഷനും ജീവനക്കാരുടെ കുട്ടികൾക്ക് പഠന സ്‌കോളർഷിപ്പുകളും നൽകുന്ന സ്ഥാപനമാണ് ഏരീസ് ​ഗ്രൂപ്പ്.

കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങൾക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാർക്ക് പതിവ് ശമ്പള വർദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങൾ കൂടി നൽകുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സോഹൻ റോയ് പറഞ്ഞു. ' ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യശേഷിയും സമയ നിർണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, 'എഫിസം' എന്ന ഒരു സോഫ്റ്റ് വെയർ സിസ്റ്റം രൂപകല്പന ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ് വെയർ മുഖേന പതിനാറു രാജ്യങ്ങളിലെ അറുപതോളം കമ്പനികളിലെ ജീവനക്കാരുടെ കാര്യക്ഷമത ഫലപ്രദമായി വിനിയോഗിക്കാൻ സ്ഥാപനത്തിന് സാധിച്ചു. അതിലൂടെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സമുദ്ര സംബന്ധമായ വ്യവസായമേഖലയിലെ അഞ്ചു വിഭാഗങ്ങളിൽ ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പത്ത് വിഭാഗങ്ങളിൽ ഗൾഫ് മേഖലയിലെ ഒന്നാംസ്ഥാനവും ഞങ്ങൾക്കുണ്ട്. സൗദിയിലെ ആരാംകോ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഈ നേട്ടം ജീവനക്കാർ മുഖേന ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അവരർഹിക്കുന്ന അതിന്റെ പങ്ക് അവർക്ക് തിരികെ കൊടുക്കുന്നു- അദ്ദേഹം പറഞ്ഞു.

മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ, കപ്പലുകളുടെ യു.റ്റി ഗേജിങ് സർവേ, റോപ്പ് ആക്‌സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതൽ മുടക്കിയിട്ടുണ്ട്. വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്പത്ത്. ആരെയും പിരിച്ചു വിടുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ല- സോഹർ റോയ് കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം സേവനകാലാവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന് സാധിച്ചിരുന്നു.

ഏരീസ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ സ്ഥാപക ചെയർമാനാണ് സോഹൻ റോയ്. 2105 ഫോബ്‌സ് മാസിക അറബ് ലോകത്തെ പ്രമുഖ ഇന്ത്യൻ സംരംഭകരിൽ ഒരാളായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഡാം 999, ജലം എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP