Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടുകളെല്ലാം ഇഗ്ലൂവായി മാറി; ജലാശയങ്ങൾ ഐസ് ഷീറ്റും; ഐസുകട്ടയുടെ ഭാരം താങ്ങാനാവാതെ മരങ്ങളും വദ്യുതി കമ്പിയും ഒടിഞ്ഞു വീണു: ഐസ് വീണ് മൂടിപ്പോയതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ ജനങ്ങളും: ന്യൂയോർക്ക് മഞ്ഞിൽ പുതഞ്ഞ അതിമനോഹരമായ കാഴ്ച കാണാം

വീടുകളെല്ലാം ഇഗ്ലൂവായി മാറി; ജലാശയങ്ങൾ ഐസ് ഷീറ്റും; ഐസുകട്ടയുടെ ഭാരം താങ്ങാനാവാതെ മരങ്ങളും വദ്യുതി കമ്പിയും ഒടിഞ്ഞു വീണു: ഐസ് വീണ് മൂടിപ്പോയതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ ജനങ്ങളും: ന്യൂയോർക്ക് മഞ്ഞിൽ പുതഞ്ഞ അതിമനോഹരമായ കാഴ്ച കാണാം

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: മഞ്ഞിൽ കുളിച്ച് ന്യൂയോർക്ക്. താപനില മൈനസിലേക്ക് എത്തിയതോട ന്യൂയോർക്ക് പൂർണ്ണമായും മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ്. പല വീടുകളുടെയും മുകളിൽ മൂന്ന് അടി വരെയാണ് മഞ്ഞു വീണിരിക്കുന്നത്. മഞ്ഞ് വീഴ്ച ശക്തമായതോടെ വീടുകളെല്ലാം ഇഗ്ലുവായി പരിണമിച്ചു. ജലാശയങ്ങൾ ഐസ് ഷീറ്റുകളായി മാറുകയും ചെയ്തു. ഹാംബർഗ്, ന്യൂയോർക്ക് നഗരങ്ങൾ ആഴ്ചാവസാനം പൂർണ്ണമായും മഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്.

വീടുകളുടെ വാതിലുകളും ജനൽ പാളികളും ഐസുകൾ പാളികളായിമാറിയതോടെ വീടിനകം മുഴുവൻ ഇരുട്ടു വീണു. ഹൂവർ ബീച്ചിന് അടുത്തുള്ള വീടുകളും മരങ്ങളുമെല്ലാം പൂർണ്ണമായും മഞ്ഞിൽ പുതഞ്ഞു. മഞ്ഞഅ വീഴ്ച ശക്തമായതോടെ പലയിടത്തും നാശനശഷ്ടങ്ങൾ ഉണ്ടായി. ഉണ്ടായ നാശഷ്ടങ്ങൾ വളരെ വലുതാണെന്നാണ് റിപ്പോർട്ട്. വീടുകൾക്ക് മുകളിലും വാതിലിലും എല്ലാം മൂന്ന് അടിയോളം മഞ്ഞ് വീണതോടെ വീടിന് വെളിയിലേക്ക് പോലും ഇറങ്ങാനാവാതെ പലരും വീടിനുള്ളിൽ കുടുങ്ങി. പലരും ഐസ് പൊട്ടിച്ച ശേഷമാണ് വീടിന് വെളിയിലേക്ക് ഇറങ്ങിയത്. പുറത്തിറങ്ങിയവർ നാടു മുഴുവനും മഞ്ഞിൽ പുതഞ്ഞ കാഴ്ച കണ്ട് അമ്പരന്നു.

വ്യാഴാഴ്ച തുടങ്ങിയ മഞ്ഞു വീഴ്ച വെള്ളിയാഴ്ചയായതോടെ അതിന്റെ പാരമ്യതയിലെത്തി. എറി തടാകത്തിൽ നിന്നും വീശിയ തണുത്ത കാറ്റും മഞ്ഞു വീഴ്ചയും ജനജീവിതത്തെ സാരമായി ബാധിച്ചു. ശക്തമായ മഞ്ഞു കാറ്റാണ് പലയിടത്തും അനവുഭവപ്പെട്ടത്. ഇതോടെ പ്രദേശം മുഴുവനും മഞ്ഞിൽ മൂടുകയായിരുന്നു. ഐസിന്റെ ഭാരം കാരണം മരങ്ങൾ ഒടിഞ്ഞു വീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. ഡസൻ കണക്കിന് വീടുകളാണ് പൂർണ്ണമായും ഇഗ്ലൂ ആയി മാറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP