Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ഞുമലകൾ ഇടിഞ്ഞ് റിസോർട്ടുകൾ ഒറ്റപ്പെട്ടപ്പോൾ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിനുപേർ; മഞ്ഞുവീഴ്ചയിൽ ഒട്ടേറെ യൂറോപ്യൻ നഗരങ്ങൾ വേർപെട്ടുപോയി; ചൂട് സഹിക്കാനാവാതെ തുണിയുരിഞ്ഞ് ഓസ്‌ട്രേലിയക്കാർ തെരുവിലും

മഞ്ഞുമലകൾ ഇടിഞ്ഞ് റിസോർട്ടുകൾ ഒറ്റപ്പെട്ടപ്പോൾ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിനുപേർ; മഞ്ഞുവീഴ്ചയിൽ ഒട്ടേറെ യൂറോപ്യൻ നഗരങ്ങൾ വേർപെട്ടുപോയി; ചൂട് സഹിക്കാനാവാതെ തുണിയുരിഞ്ഞ് ഓസ്‌ട്രേലിയക്കാർ തെരുവിലും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 30 വർഷത്തിനിടെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയിലൂടെയാണ് യൂറോപ്പിന്റെ പല ഭാഗങ്ങളും കടന്നുപോകുന്നത്. ആൽപ്‌സ് പർവതത്തിൽ മഞ്ഞുമല ഇടിഞ്ഞതോടെ, റിസോർട്ടുകളിൽ കഴിഞ്ഞിരുന്ന 2000-ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ഈയാഴ്ച കൂടുതൽ ഹിമപാതമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. അതോടെ, കൂടുതൽ നഗരങ്ങൾ ഒറ്റപ്പെടുമെന്ന ആശങ്കയും ശക്തമാണ്.

അടുത്തയാഴ്ച ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനം നടക്കാനിരിക്കുന്ന കിഴക്കൻ സ്വിറ്റ്‌സർലൻഡിലെ ദാവോസാണ് മഞ്ഞുവീഴ്ചയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പാട് പേറുന്നത്. ഇവിടേക്കുള്ള ട്രെയിൻ സർവീസ് ഉൾപ്പെടെ എല്ലാ ഗതാഗത മാർഗങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ 2200-ഓളം വരുന്ന താമസക്കാരും റിസോർട്ടുകളിൽ താമസിക്കുന്ന നൂറുകണക്കിന് സഞ്ചാരികളും പുറത്തേക്ക് പോകാൻ മാർഗമില്ലാതെ ഒറ്റപ്പെട്ടതായി പ്രാദേശിക ഭരണകൂടത്തിന്റെ അദ്ധ്യക്ഷൻ റോബർട്ട് സജകോബ് പറഞ്ഞു.

പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും കനത്ത മഞ്ഞുവീഴ്ച ഗതാഗതം അസാധ്യമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ചു. പ്രദേശത്തെ സാഹചര്യം ഏറ്റവും അപകടകരമായ നിലയിലാണെന്ന് സ്വിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌നോ ആൻഡ് അവലാഞ്ച് റിസർച്ച് മുന്നറിയിപ്പ് നൽകി. അതിജാഗ്രത വേണ്ട അഞ്ചിലാണ് ഇപ്പോഴത്തെ സാഹചര്യം ഉൾപ്പെട്ടിരിക്കുന്നത്. 20 വർഷത്തിനിടെ കഴിഞ്ഞവർഷം ജനുവരിയിൽ മാത്രമാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകേണ്ടിവന്നിട്ടുള്ളത്.

ജർമനിയിലും മഞ്ഞുവീഴ്ച രൂക്ഷമാണ്. തെക്കൻ ജർമനിയിലെ ഹോട്ടൽ ഹ്ഊബർട്ടസിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണത് പരിഭ്രാന്തിക്കിടയാക്കി. ഓസ്ട്രിയൻ അതിർത്തിയിലുള്ള ബാൽഡേഴ്‌സ്‌വാങ് പട്ടണത്തിലെ നാല് കെട്ടിടങ്ങൾക്കെങ്കിലും മഞ്ഞുമല വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഹോട്ടലിലുണ്ടായിരുന്ന നൂറോളം താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. എന്നാൽ, മഞ്ഞുമല വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ, ഗ്രാമത്തിലെ ആയിരത്തിലേറെ വരുന്ന ജനങ്ങൾ ഒറ്റപ്പെട്ടു.

30 വർഷത്തിനിടെ യൂറോപ്പിൽ കനത്ത മഞ്ഞുവീഴ്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. ആൽപ്‌സിലെ പല ഭാഗങ്ങളിലും 60 സെന്റീമീറ്റർ മുതൽ മൂന്ന് മീറ്റർവരെ മഞ്ഞുവീഴാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓസ്ട്രിയ, ജർമനി, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ ജനങ്ങളോട് കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആൽപ്‌സ് പർവതത്തോട്് അടുത്ത പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ ചൂടൻകാറ്റ് വീശുന്നു; ജനങ്ങൾ വിയർത്തൊലിക്കുന്നു

യൂറോപ്പ് മഞ്ഞിലുരുകുമ്പോൾ, വിയർത്തൊലിക്കുകയാണ് ഓസ്‌ട്രേലിയക്കാർ. 46 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നതോടെ, തുണിയുരിഞ്ഞ് തണൽകായാനോടുകയാണ് ഓസട്രേലിയയിലെ പലഭാഗങ്ങളിലും ജനങ്ങൾ. സാധാരണ ഇക്കാലത്ത് അനുഭവപ്പെടുന്നതിനെക്കാൾ 12 ഡിഗ്രി സെൽഷ്യസെങ്കിലും താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒരാഴ്ചകൂടി ഇതേ നില തുടരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

സൗത്ത് ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. കനത്ത ചൂടൻകാറ്റ് വീശാൻ തുടങ്ങിയതോടെ, പ്രാദേശിക സർക്കാർ ജാഗ്രതാ മുന്നറിയിപ്പായ കോഡ് റെഡ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇതേ നില തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. സിഡ്‌നിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താപനില ശരാശരിയെക്കാൾ പത്ത് ഡിഗ്രി സെൽഷ്യസെങ്കിലും ഉയരുമെന്നാണ് മുന്നറിയിപ്പ്. വെസ്റ്റേൺ സിഡ്‌നിയിലെ പല ഭാഗങ്ങളിലും 43 ഡിഗ്രിക്ക് മുകളിലാണ് ഇപ്പോൾ താപനില.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP