Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിൽ നിങ്ങളോട് ശൃംഗരിക്കാൻ പെൺകുട്ടികൾ എത്താറുണ്ടോ..? മൊറോക്കോയിലെ സെക്സ്റ്റോർഷൻ ബ്ലാക്ക്മെയിൽ വ്യാപാരത്തിന്റെ ഉള്ളുകള്ളികൾ തെളിയുമ്പോൾ ഞെട്ടാൻ മലയാളികളും ഏറെ

ഫേസ്‌ബുക്കിൽ നിങ്ങളോട് ശൃംഗരിക്കാൻ പെൺകുട്ടികൾ എത്താറുണ്ടോ..? മൊറോക്കോയിലെ സെക്സ്റ്റോർഷൻ ബ്ലാക്ക്മെയിൽ വ്യാപാരത്തിന്റെ ഉള്ളുകള്ളികൾ തെളിയുമ്പോൾ ഞെട്ടാൻ മലയാളികളും ഏറെ

ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികൾക്ക് പോലും ഫ്രണ്ട് റിക്വസ്റ്റ് നൽകാനും അവരുമായി ചാറ്റാനും നമ്മിൽ മിക്കവർക്കും വളരെ താൽപര്യമാണ്. അങ്ങനെ വരുമ്പോൾ അപരിചിതയായ പെൺകുട്ടി ഇങ്ങോട്ട് റിക്വസ്റ്റ് തന്നാൽ അത് സ്വീകരിക്കാത്തവർ ചുരുക്കമാണ് താനും. തുടർന്ന് അവർ ചാറ്റാൻ തുടങ്ങിയാൽ മുൻപിൻ നോക്കാതെ മിക്കവരും അതിനൊപ്പം ചാറ്റുകയും ചെയ്യും. ചൂടൻ വിഷയങ്ങൾ ചാറ്റ് ചെയ്യുന്ന പെൺകുട്ടികളെ മിക്കവർക്കും ഏറെ ഇഷ്ടമാണ് താനും. എന്നാൽ അപരിചിതരായ ഇത്തരം പെൺകുട്ടികളുമായി ചാറ്റ് ചെയ്യുന്നതും മറ്റ് ഓൺലൈൻ ചൂടൻ കലാപരിപാടികളിൽ ഏർപ്പെടുന്നതും നിങ്ങളെ അഴിച്ചാൽ അഴിയാത്ത കുരുക്കിൽ കൊണ്ടു ചെന്നെത്തിക്കുമെന്ന് പ്രത്യേകം ഓർക്കുക.

മൊറോക്കോയിൽ നിന്നും പുറത്ത് വന്നിരിക്കുന്ന സെക്സ്റ്റോർഷൻ ബ്ലാക്ക്മെയിൽ വ്യാപാരത്തിന്റെ ഉള്ളുകള്ളികൾ ഇത്തരക്കാർക്കുള്ള കടുത്ത മുന്നറിയിപ്പാണ്. മൊറോക്കോയിൽ നിന്നുള്ള ഇത്തരം ബ്ലാക്ക്മെയിലുകളുടെ കഥകൾ പുറത്ത് വന്നു കൊണ്ടിരിക്കുമ്പോൾ ഞെട്ടുന്ന മലയാളികളുമേറെയുണ്ടെന്നാണ് റിപ്പോർട്ട്. അതായത് അവരിൽ പലരും ഇത്തരം കെണികളിലും ബ്ലാക്ക്മെയിലിംഗിലും ഇപ്പോൾ തന്നെ അകപ്പെട്ടിരിക്കുന്നുവെന്ന് ചുരുക്കം.ബിബിസിയാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇത് വെളിച്ചത്തുകൊണ്ടു വരാനായി ബിബിസിയുടെ പ്രതിനിധിയായ റെഡ എൽ മാവി മൊറോക്കോയിലെ ഔഡ് സെം ടൗൺ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകാർ ഈ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

അത്തരത്തിലുള്ള സെക്സ്റ്റോർഷൻ ബ്ലാക്ക്മെയിലിംഗിന് ലോകമാകമാനുള്ള നിരവധി പേർ ഇരയാകുന്നുണ്ടെന്നാണ് പ്രസ്തുത അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ബലിയാടായിത്തീർന്ന വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഫലസ്തീൻ യുവാവിന്റെ കദനകഥ ബിബിസി പുറത്ത് വിട്ടിട്ടുണ്ട്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട നൂറ്കണക്കിന് പേരിൽ ഒരാൾ മാത്രമാണിയാൾ. അയാളെ സൗകര്യത്തിന് സാമിർ എന്ന് വിളിക്കാം. താൻ വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഒരു പെൺകുട്ടി തനിക്ക് ഫേസ്‌ബുക്കിൽ ഫ്രന്റ് റിക്വസ്റ്റ് തന്ന് സുഹൃത്താക്കുകയായിരുന്നുവെന്ന് സാമിർ വെളിപ്പെടുത്തുന്നു. തന്റെ ഏതോ പഴയ സ്‌കൂൾ സുഹൃത്താണെന്ന് കരുതി അദ്ദേഹം ആ പെൺകുട്ടിയെ സുഹൃത്താക്കി ആഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഫേസ്‌ബുക്കിലെ ചാറ്റിനെ തുടർന്ന് ആ രാത്രി തന്നെ അവൾ സാമിറുമായി സ്‌കൈപ്പിലൂടെ ചാറ്റാനാരംഭിക്കുകയുമായിരുന്നു.

താൻ ലെബനണിലെ സിഡോൻകാരിയാണെന്നും മാതാപിതാക്കൾ മരിച്ചതിനാൽ കർക്കശക്കാരിയായ ചേച്ചിക്കൊപ്പമാണ് താമസിക്കുന്നതെന്നും ഏകാന്തപഥികയാണെന്നുമായിരുന്നു അവൾ സാമിറിനോട് സ്‌കൈപ്പിലൂടെ പറഞ്ഞത്. ചേച്ചി കർക്കശക്കാരിയായതിനാൽ തന്നെ ജോലി ചെയ്യാനോ പഠിക്കാനോ അയക്കുന്നില്ലെന്നും അതിനാൽ മനസ് തുറക്കാൻ ആരുമില്ലെന്ന് പറഞ്ഞ് തന്റെ മനസ് അവൾ സാമിറിന് മുന്നിൽ തുറക്കാൻ തുടങ്ങി. തനിക്ക് സെക്സിൽ വളരെ താൽപര്യമുണ്ടെന്നും സാമിറിനോട് അവൾ വെളിപ്പെടുത്തുകയായിരുന്നു. യുവാവായ സാമിർ അവളുടെ ചൂടൻ ചാറ്റിൽ നിമിഷങ്ങൾക്കം വീണ് പോവുകയായിരുന്നു. തുടർന്ന് വെബ്കാമിലൂടെ ഇരുവരും ലൈംഗിക പ്രദർശനവും സ്വയംഭോഗവും വരെ നടത്തിയിരുന്നു. മറുവശത്തെ സുന്ദരിയായ പെൺകുട്ടിയുടെ നഗ്‌നതയിൽ സാമിർ സ്വയം മറക്കുകയായിരുന്നു.

ഇത്തരത്തിലുള്ള ഒരു ചാറ്റിന് ശേഷം ഒരു ദിവസം സാമിറിനെ തേടി പെൺകുട്ടിയുടെ സന്ദേശമെത്തിയപ്പോൾ അയാൾ ഞെട്ടിപ്പോവുകയായിരുന്നു. താൻ സ്ത്രീയല്ല പുരുഷനാണെന്നും സാമിൽ വെബ്കാമിന് മുന്നിൽ നടത്തിയ ലൈംഗിക പ്രകടനങ്ങൾ താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് സാമിറിന്റെ അമ്മ, പെങ്ങൾ, കുടുംബക്കാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്ക് ഫേസ്‌ബുക്കിലൂടെ അയച്ച് കൊടുത്ത് നാണം കെടുത്തുമെന്നുമായിരുന്നു അയാളുടെ ഭീഷണി. അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ അയാൾക്ക് 5000 യൂറോ അഥവാ 4450 പൗണ്ട് നൽകണമെന്നായിരുന്നു ബ്ലാക്ക്മെയിലിങ്.തുടർന്ന് അയാളെ സാമിർ അൺഫ്രണ്ട് ചെയ്യുകയും സ്‌കൈപ്പ് കോൺടാക്ട് ഒഴിവാക്കുകയും ചെയ്തെങ്കിലും വാട്സാപ്പിലൂടെ അയാൾ ഭീഷണി തുടരുകയായിരുന്നു. എന്നാൽ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ 2000 യൂറോ നൽകാനായിരുന്നു ഡിമാൻഡ്. അതും നൽകാനാവില്ലെന്ന് പറഞ്ഞപ്പോൾ വീഡിയോ യൂട്യൂബിലിട്ട് അതിന്റെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു ഭീഷണി. ഇതിനെ തുടർന്ന് സാമിർ യൂട്യൂബുമായി ബന്ധപ്പെട്ട് അത് നീക്കം ചെയ്തെങ്കിലും തട്ടിപ്പുകാരൻ അത് വീണ്ടും വീണ്ടും അപ്ലോഡ് ചെയ്യുകയും സാമിർ ഇടപെട്ട് റിമൂവ്ചെയ്യുകയും ചെയ്യുന്നത് കുറേക്കാലം തുടർന്നിരുന്നു.

മൊറോക്കോയിലെ ഔഡ് സെം എന്ന പട്ടണത്തിലെ ഒരു യുവാവാണീ തട്ടിപ്പിന് പുറകിലെന്നാണ് ബിബിസിയുടെ റെഡ കണ്ടെത്തിയിരിക്കുന്നത്. സെൻട്രൽ മൊറോക്കോയിലെ ഈ ചെറിയ പട്ടണം കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുുകൾ പെരുകുന്നുവെന്നും റെഡ കണ്ടെത്തി. സെക്റ്റോർഷൻ ഇന്റസ്ട്രിയുടെ തലസ്ഥാനമെന്നാണിത് അറിയപ്പെടുന്നത്. ഫേസ്‌ബുക്കിലൂടെ ഇരകളെ പിടിച്ച് വീഡിയോകാളിലൂടെ വശീകരിച്ച് നഗ്‌നദൃശ്യങ്ങൾ കരസ്ഥമാക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണിവരുടെ പതിവ്. ലോകമാകമാനമുള്ള നിരവധി പേരെയാണ് ഇവർ വലയിൽ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിൽ ആരും പെട്ട് പോകരുതെന്നും ബിബിസി മുന്നറിയിപ്പേകുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP