Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാർജയെ ഭാവിയുടെ നഗരമാക്കാൻ സ്‌കൈവേ പദ്ധതിക്ക് തുടക്കമായി; പരീക്ഷണ ഓട്ടത്തിൽ പങ്കാളിയായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും; പൊതുഗതാഗത രംഗത്ത് ഷാർജ നടപ്പിലാക്കുന്നത് സമഗ്രമാറ്റങ്ങൾ

ഷാർജയെ ഭാവിയുടെ നഗരമാക്കാൻ സ്‌കൈവേ പദ്ധതിക്ക് തുടക്കമായി; പരീക്ഷണ ഓട്ടത്തിൽ പങ്കാളിയായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും; പൊതുഗതാഗത രംഗത്ത് ഷാർജ നടപ്പിലാക്കുന്നത് സമഗ്രമാറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഗതാഗത കുരുക്കിന് പരിഹാരമായി ഷാർജയിൽ സ്‌കൈവേ പദ്ധതിക്ക് തുടക്കമായി. പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുതകുന്ന പദ്ധതിയുടെ പരീക്ഷണ ഓട്ടത്തിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഭാഗമായി. ഷാർജ റിസർച്ച്, ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ (എസ്ആർടിഐപി) ആയിരുന്നു പരീക്ഷണ ഓട്ടം. നൂതന സംവിധാനങ്ങളോടു കൂടിയ കേബിൾകാറുകളാണ് സ്‌കൈ വേ പദ്ധതിയിൽ സർവീസ് നടത്തുക. കേബിളിൽ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള യാത്ര ജനങ്ങൾക്കും ചരക്കുനീക്കത്തിനും സഹായകരമാകും.

ബെലാറസിലെ സ്‌കൈവേ ഗ്രീൻ ടെക് കമ്പനിക്കാണ് നിർമ്മാണച്ചുമതല. ഷാർജ എയർപോർട്ട് റോഡ് മുതൽ മുവൈല റോഡ് വരെയാണ് ആദ്യഘട്ടം. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, താമസമേഖലകൾ എന്നിവയുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തിൽ തന്നെ ദീർഘദൂര സർവീസുകൾ അരംഭിക്കും.

റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര സുഗമമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. റോഡിനു മുകളിലുള്ള കേബിളിലൂടെ അതിവേഗത്തിൽ യാത്രചെയ്യാനാകും. ഷാർജയെ ഭാവിയിലെ നഗരമാക്കി മാറ്റാനുള്ള പദ്ധതികളുടെ ഭാഗമാണിതെന്ന് എസ്ആർടിഐപി സിഇഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.

പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപാർട്‌മെന്റ് മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി, ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (സേവ) ചെയർമാൻ റാഷിദ് അൽ ലീം, ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ചെയർമാൻ അബ്ദുല്ല സാലിം അൽ താരിഫി, ഷാർജ പ്ലാനിങ് ആൻഡ് സർവേ ഡിപാർട്‌മെന്റ് ഉപദേശകൻ സലാഹ് ബിൻ ബുത്തി അൽ ബുഹൈരി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ.കെവിൻ മിച്ചൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP