Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലപദ്ധതിയുടെ ഭാഗമായ പൈപ്പിനുള്ളിൽ കുടുങ്ങി; സൗദി അറേബ്യയിൽ ആറ് തൊഴിലാളികൾ മരിച്ചു

ജലപദ്ധതിയുടെ ഭാഗമായ പൈപ്പിനുള്ളിൽ കുടുങ്ങി; സൗദി അറേബ്യയിൽ ആറ് തൊഴിലാളികൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ജോലിക്കിടെ പൈപ്പിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ സൗദി അറേബ്യയിൽ മരിച്ചു. ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് ദുരന്തം സംഭവിച്ചത്. റിയാദ് നഗരത്തിന്റെ തെക്ക് ഭാഗമായ അസീസിയ ഡിസ്ട്രിക്ടിലാണ് സംഭവം. 400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പിനകത്ത് ആറു തൊഴിലാളികളെ കാണാതായതായി ബുധനാഴ്ച രാത്രി ഒമ്പതരക്കാണ് സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഹിമാദി പറഞ്ഞു.

പദ്ധതി നടപ്പാക്കുന്ന കമ്പനിക്കു കീഴിലെ തൊഴിലാളികളെയാണ് കാണാതായത്. പൈപ്പിനകത്ത് ജോലിയിലേർപ്പെട്ട തൊഴിലാളികൾക്ക് പുറത്തുകടക്കാൻ കഴിയാതെയാവുകയായിരുന്നു. പുറത്തുള്ള സഹപ്രവർത്തകരുമായി ബന്ധപ്പെടാനും ഇവർക്ക് സാധിച്ചില്ല. സിവിൽ ഡിഫൻസ് അധികൃതർ നടത്തിയ തെരച്ചിലിൽ പൈപ്പിനകത്ത് 360 മീറ്റർ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയിൽ ആറു പേരെയും കണ്ടെത്തി. തുടർന്ന് സിവിൽ ഡിഫൻസ് ഉപകരണങ്ങൾ ഉപയോഗിച്ച് പൈപ്പിൽ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആറു പേരുടേയും മരണം സ്ഥിരീകരിച്ചു. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP