Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിറിയൻ മുൻ എംപിയെ ഇസ്രയേൽ വധിച്ചു; വീട്ടിലേക്ക് മടങ്ങവേ ഇസ്രയേൽ സൈന്യം വെടിവെച്ചെന്ന് റിപ്പോർട്ടുകൾ

സിറിയൻ മുൻ എംപിയെ ഇസ്രയേൽ വധിച്ചു; വീട്ടിലേക്ക് മടങ്ങവേ ഇസ്രയേൽ സൈന്യം വെടിവെച്ചെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

കെയ്‌റോ: സിറിയൻ പാർലമെന്റ് മുൻ അംഗം മേധാത് അൽ-സാലെഹിനെ ഇസ്രയേൽ വെടിവച്ചുകൊന്നു. സിറിയൻ മന്ത്രിസഭയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഇഖ്ബരിയ ചാനലാണ് വാർത്ത പുറത്തുവിട്ടത്.

ശനിയാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോൾ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകൾക്ക് സമീപം സിറിയയിലെ ഐൻ അൽ-തിനെഹ് ഗ്രാമത്തിൽവച്ച് ഇസ്രയേൽ സൈന്യം അദ്ദേഹത്തിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സന വാർത്താ ഏജൻസി റിപ്പോർട്ട്‌ചെയ്തു.
അങ്ങേയറ്റം ഭീരുത്വപരമായ ക്രിമിനൽ നടപടിയാണ് ഇസ്രയേലിന്റേതെന്ന് സിറിയൻ സർക്കാർ അപലപിച്ചു. ഇസ്രയേൽ സൈനിക വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു.

1985ൽ ഇസ്രയേൽ അധിനിവേശത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ മേധാത് 12 വർഷം ഇസ്രയേലിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP