Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുരക്ഷാ ഭീഷണി: ഇസ്രയേൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമാകുന്നു; ഇസ്രയേൽ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് തടസമുണ്ടാകുന്നത് തുടർക്കഥ; സിഗ്നൽ നഷ്ടം കാരണം സാഹസികമായി വിമാനം ലാൻഡ് ചെയ്യേണ്ട അവസ്ഥയിൽ പൈലറ്റുമാർ; ജിപിഎസ് തടസത്തിന് പിന്നിലെ കാരണം നിഗൂഢം

സുരക്ഷാ ഭീഷണി: ഇസ്രയേൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമാകുന്നു; ഇസ്രയേൽ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് തടസമുണ്ടാകുന്നത് തുടർക്കഥ; സിഗ്നൽ നഷ്ടം കാരണം സാഹസികമായി വിമാനം ലാൻഡ് ചെയ്യേണ്ട അവസ്ഥയിൽ പൈലറ്റുമാർ; ജിപിഎസ് തടസത്തിന് പിന്നിലെ കാരണം നിഗൂഢം

മറുനാടൻ ഡെസ്‌ക്‌

യാത്രക്കിടയിൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമാക്കുന്നത് ഇസ്രയേലിൽ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസമായി സംഭവിക്കുന്ന ഈ പ്രശ്‌നത്തിന്റെ കാരണമെന്താണെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. പറക്കുന്നതിനിടെ ഉണ്ടാകുന്ന ഈ സിഗ്നൽ നഷ്ടം പൈലറ്റുമാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിസാഹസികമായി വിമാനമിറക്കേണ്ട അവസ്ഥയിലാണ് അവർ. ഇസ്രയേലിന്റെ വ്യോമാതിർത്തിയിലാണ് വിമാനങ്ങൾ സിഗ്‌നൽ തടസം നേരിടുന്നത്. നിരവധി പൈലറ്റുമാർ ജിപിഎസ് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇസ്രയേൽ എയർപോർട്ട് അഥോറിറ്റി സ്ഥിരീകരിച്ചു.

മുകളിൽ വെച്ച് മാത്രമാണ് ഈ പ്രശ്നം ഉണ്ടാകുന്നതെന്നും ഗ്രൗണ്ടിൽ കുഴപ്പമൊന്നുമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പകൽ സമയങ്ങളിലാണ് കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത്. ഇതു വരെ യാത്രക്കാരെ ്അപകടത്തിലാക്കുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ വന്നിട്ടില്ല എന്നതാണ് ആശ്വാസം. വിമാനത്താവളങ്ങളിൽ സുരക്ഷിതമായ ലാൻഡിങ്ങുകളും ടേക്ക് ഓഫുകളും ഉറപ്പു വരുത്തുമെന്ന് ഇസ്രായെൽ സർക്കാർ അറിയിച്ചിട്ടുണ്ട്. ജി.പി.എസ് നഷ്ടപ്പെടുന്ന അവസരത്തിൽ മറ്റൊരു ലാൻഡിങ്ങ് സിസ്റ്റമുപയോഗിച്ചാണ് ഇപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നത്.

വിമാനങ്ങൾക്ക് സ്വന്തമായി ഇന്റേണൽ നാവിഗേഷൻ സിസ്റ്റമുള്ളതുകൊണ്ട് ജി പി എസിന്റെ അഭാവത്തിലും വിമാനം സാധാരണ രീതിയിൽ പറക്കും. മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്നത് ഈ സിസ്റ്റമാണ്. വിമാനം സഞ്ചരിച്ച ദൂരവും വേഗവും കാറ്റും കണക്കാക്കി ഐ എൻ എസിൽ നിന്നും വിവരം ലഭിക്കും. പക്ഷെ സമുദ്രം പോലുള്ള വലിയ പ്രദേശങ്ങളിൽ ഇത് വിജയിക്കാൻ സാധ്യത കുറവാണെന്ന് വിദഗ്ദർ പറയുന്നു. ജി പി എസിന്റെ വരവിന് മുൻപ് ഡെഡ് റെക്കനിങ് എന്ന മാർഗമാണ് പൈലറ്റുമാർ ഉപയോഗിച്ചിരുന്നത്.

ഇതുപയോഗിച്ച് വിമാനം പറക്കാനെടുക്കുന്ന സമയം കണക്കുകൂട്ടാം. പക്ഷെ കാറ്റ് പോലുള്ള ഘടകങ്ങൾ സമയത്തിൽ നേരിയ വ്യത്യാസമുണ്ടാകാനും അത് വഴി ദിശ തെറ്റാനും സാധ്യതയുണ്ട്.  ജി പി എസ് തകരാറിലാകുന്നത് അപകട സാധ്യത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതു കൊണ്ടു തന്നെ തകരാറുകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് നല്ലത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP