Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് അയൽവാസിയുടെ കാറിനുള്ളിൽ

ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് അയൽവാസിയുടെ കാറിനുള്ളിൽ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ഷാർജയിൽ കാണാതായിരുന്ന ഇന്ത്യൻ ബാലനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എട്ടു വയസുകാരനെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് അയൽവാസിയുടെ കാറിനുള്ളിൽ കുട്ടിയ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഷാർജ അൽ നാസിരിയയിലാണ് സംഭവം.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ഞായറാഴ്ച രാവിലെ അൽ ഗർബ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അയൽവാസിയുടെ കാറിനുള്ളിൽ കുട്ടിയുടെ ചലനമറ്റ ശരീരം കണ്ടെത്തിയത്. ഉടൻതന്നെ പൊലീസ് ഓപ്പറേഷൻസ് റൂമിൽ വിവരമറിയിച്ചു. പൊലീസ് പട്രോൾ സംഘവും ആംബുലൻസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടരുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP