Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നു; യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും; സന്ദർശകരിൽ ജഡ്ജിമാർ വരെ

ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നു; യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും; സന്ദർശകരിൽ ജഡ്ജിമാർ വരെ

ഥാർത്ഥ സ്ത്രീകളെ വെല്ലുന്ന വിധത്തിലുള്ള സെക്സ് ഡോളുകൾ സമീപകാലത്തായി കൂടുതൽ ജനപ്രിയമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദർശിക്കാ നെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. ഡോർമുണ്ടിലാണ് ഈവ്ലൈൻ സ്‌ക്വാർസ് എന്ന 29കാരി ബോർഡോൾ എന്ന പേരിൽ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.

ഇവിടേക്കായി അതുല്യമായ 11 സിലിക്കോൺ ലൗവ് ഡോളുകളെയാണ് ഈവ്ലിൻ വാങ്ങിച്ചിരിക്കുന്നത്. ഇവയ്ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ഓരോ പാവകൾക്കും പ്രത്യേകം പേരും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് സ്റ്റോൺ സെക്സ് ഡോളുകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

ഇതിൽ ഓരോ പാവയും ദിവസത്തിൽ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാർജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേർ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച് കൗതുകം കൊണ്ടാണെന്നും ഈവ്ലൈൻ വെളിപ്പെടുത്തുന്നു. വിവിധ പ്രായത്തിലുള്ളവരും പല മേഖലകളിൽ ജോലി ചെയ്യുന്നവരുമായ എല്ലാ വിഭാഗത്തിലും പെട്ട പുരുഷന്മാർ തന്റെ വേശ്യാലയത്തിലെ കസ്റ്റമർമാരായെത്തുന്നുവെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടാനെത്തുന്ന മിക്കവരുടെയും ഭാര്യമാർക്ക് ഇതിനോട് എതിർപ്പില്ലെന്നാണ് തന്റെ അനിഭവത്തിലൂടെ ഈവ്ലിൻ സാക്ഷ്യപ്പെടുത്തുന്നത്.

ഭർത്താക്കന്മാർ ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാർ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്ലിൻ വെളിപ്പെടുത്തുന്നു. കൗതുകം തലയ്ക്ക് പിടിച്ച ഒരു കസ്റ്റമർ അന്ന എന്ന പാവയെ പൊട്ടിച്ചത് മാത്രമാണ് ഈവ്ലിന് നാളിതുവരെ നേരിടേണ്ടി വന്നിരിക്കുന്ന മോശം അനുഭവം. ഈ വേശ്യാലയത്തിലെ ഏറ്റവും ജനപ്രിയമായ പാവയായിരുന്നു ഇതെന്നതിനാൽ പകരം മറ്റൊന്ന് കൊണ്ടു വരാൻ ഈവ്ലിൻ ഓർഡർ കൊടുത്തിട്ടുണ്ട്.

ഇത്തരം പാവകൾക്ക് വൻ പ്രചാരമാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് സെക്സ് ഇന്റസ്ട്രി എക്സ്പർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിനാൽ ഇത്തരം വേശ്യാലയങ്ങൾ പെരുകുമെന്നും അവർ പ്രവചിക്കുന്നു.സ്ത്രീകൾക്കൊപ്പം ശയിക്കുന്നതിനേക്കാൾ ഇത്തരം പാവകളെ പ്രയോജനപ്പെടുത്താ ാഗ്രഹിക്കുന്ന പുരുഷന്മാർ പെരുകുന്നുവെന്നും ഇത്തരം പാവകളെ അവർക്ക് എന്തും ചെയ്യാൻ സാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ഓസ്ട്രിയൻ സൈക്കോളജിസ്റ്റായ ജെർടി സെൻഗെർ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ എയ്ഡ്സ് പോലുള്ള രോഗങ്ങൾ പകരില്ലെന്ന സുരക്ഷിതത്വവും ഇത്തരം പാവകൾക്കുള്ള ജനപ്രീതി വർധിപ്പിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP