Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആരാധനാലയത്തിന് തീയിട്ടത് ഭീകരപ്രവർത്തനം തന്നെ; പ്രവാസി യുവാവിന് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎഇ ഫെഡറൽ സുപ്രീം കോടതി

ആരാധനാലയത്തിന് തീയിട്ടത് ഭീകരപ്രവർത്തനം തന്നെ; പ്രവാസി യുവാവിന് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎഇ ഫെഡറൽ സുപ്രീം കോടതി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുഎഇയിൽ ആരാധനാലയത്തിന് തീയിട്ട യുവാവിന് 10 വർഷത്തെ ജയിൽവാസം വിധിച്ച് ഫെഡറൽ സുപ്രീം കോടതി. 34കാരനായ വിദേശിയായ യുവാവിനെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. അബൂദാബി കോടതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും കോടതി വ്യക്തമാക്കി. ജയിൽ ശിക്ഷക്ക് ശേഷം കോടതി നടപടികൾക്കുള്ള പണം ഈടാക്കി ഇയാളെ നാടുകടത്തും.

സ്പർധയുണ്ടാക്കാനായി ഇയാൾ മനഃപൂർവം ആരാധനാലയത്തിന് തീയിടുകയായിരുന്നുവെന്നും ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും സ്റ്റേറ്റ് സെക്യൂരിറ്റി പ്രൊസിക്യൂഷൻ വാദിച്ചു. മറ്റൊരു ആരാധനാലയത്തിലെ വിളക്കുകളും നിരീക്ഷണ ക്യാമറകളും ഇയാൾ തകർത്തതായും പ്രൊസിക്യൂഷൻ വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP