Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വാഷിങ് മിഷനിലെ തുണി പുറത്തിടാൻ കയ്യിട്ടപ്പോൾ ലഭിച്ചത് പരുമ്പാമ്പിനെ; വസ്ത്രത്തിലെ ഡിസൈനാണെന്ന് കരുതി കയ്യിലെടുത്ത യുവതി പെരുമ്പാമ്പിനെ കണ്ട് ഇറങ്ങി ഓടി

മറുനാടൻ ഡെസ്‌ക്‌

വാഷിങ് മിഷനുള്ളിൽ നിന്ന് തുണി പുറത്തെടുക്കുന്നതിനിടിയിൽ കയ്യിൽ കുടുങ്ങിയത് പെരുമ്പാമ്പ്. വസ്ത്രത്തിലെ ഡിസൈനാണെന്ന് കരുതി അള്ളിപ്പിടിച്ച യുവതി പാമ്പിനെ കണ്ട് ഭയന്ന് ഓടി.ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ താമസിക്കുന്ന എമിലി വിസ്‌നിക് എന്ന യുവതിയാണ് വാഷിങ് മെഷീനുള്ളിൽ പാമ്പിനെ കണ്ട് ഞെട്ടിയത്.

ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു. എടുത്തു മാറ്റാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് അനങ്ങിയത്. അപ്പോഴാണ് അത് ജീവനുള്ള ഒരു പെരുമ്പാമ്പാണെന്ന് യുവതിക്ക് മനസ്സിലായത്.

Stories you may Like

സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന യുവതി വാഷിങ് മെഷിനിൽ പാമ്പ് കടന്നുകൂടിയത് എങ്ങനെയെന്ന ആശങ്കയിലാണ്. തന്റെ മുൻവശത്തെ മുറിയിലൂടെയല്ലാതെ അകത്തുകടക്കാൻ കഴിയില്ലെന്നാണ് യുവതി പറയുന്നത്. അപ്പാർട്ട്‌മെന്റിലെ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ഇവർ പാമ്പിനെ പുറത്തെടുത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP