Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വവർഗാനുരാഗത്തിന് കാരണം ബീജം ഭക്ഷണമാക്കുന്ന വിരകൾ; ആൺ സ്വവർഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്നതിന് മരുന്ന്: പുരുഷത്വം വർദ്ധിപ്പിക്കാൻ ഉരുളക്കിഴങ്ങ് ഉത്തമം; മരിയം അൽ സൊഫാലിന്റെ പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നതിങ്ങനെ

സ്വവർഗാനുരാഗത്തിന് കാരണം ബീജം ഭക്ഷണമാക്കുന്ന വിരകൾ; ആൺ സ്വവർഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്നതിന് മരുന്ന്: പുരുഷത്വം വർദ്ധിപ്പിക്കാൻ ഉരുളക്കിഴങ്ങ് ഉത്തമം; മരിയം അൽ സൊഫാലിന്റെ പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: ആധുനിക സമൂഹം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് സ്വവർഗാനുരാഗം.സ്ത്രീക്കും പുരുഷനും തമ്മിലുള്ള പരസ്പരാകർഷണം വംശത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ചുരുക്കം ചിലർക്ക് സ്വവർഗത്തോടായിരിക്കും ലൈംഗികാഭിമുഖ്യം കൂടുതൽ. എന്നാൽ ഈ സ്വവർഗതാൽപര്യം വൈദ്യശാസ്ത്ര ദൃഷ്ടിയിൽ തികച്ചും സ്വാഭാവികമായ ലൈംഗികരീതി മാത്രമാണ്. അതേസമയം പ്രത്യുൽപാദനകരമല്ലാത്തതിനാലും പൊതുതാൽപര്യത്തിന് വിരുദ്ധമായതിനാലും ഈ പ്രവണത പലയിടത്തും പലപ്പോഴും സ്വീകാര്യമാവാറില്ല.

എന്തുകൊണ്ടാണ് സ്വവർഗാനുരാഗികലുണ്ടാകുന്നതെന്നും ഇവരെ ഈ മാനസികാവസ്ഥയിൽ നിന്നും മാറ്റാൻ മാർഗ്ഗളുണ്ടോ എന്നും സംബന്ധിച്ച് പല വാദങ്ങളുമുണ്ട്. ഇത്തരം പ്രചരണങ്ങളിൽ പലതും വിശ്വാസവുമായി ബന്ധപ്പെട്ടതാണു താനും. എന്നാൽ, സ്വവർഗാനുരാഗം സംബന്ധിച്ചും അതിനുള്ള പ്രതിവിധി സംബന്ധിച്ചും അക്കാദമിക് വിദഗ്ധയായ മരിയം അൽ സൊഫൽ എന്ന വനിത രംഗത്തെത്തിയിരിക്കുന്നു. ഒരാൾ സ്വവർഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ മലദ്വാരത്തിലെ ബീജം ഭക്ഷണമാക്കുന്ന വിരകളാണെന്നാണ് കുവൈറ്റി സ്വദേശിനിയുടെ കണ്ടെത്തൽ. ഇതിൽ നിന്നും മനുഷ്യരെ മുക്തമാക്കാമെന്നും കുവൈറ്റി ചാനലായ സ്‌കോപ് ടിവിയിലൂടെ ഇവർ പറയുന്നു. ആൺ സ്വവർഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്ന സപ്പോസിറ്ററുകളാണ് താൻ കണ്ടെത്തിയതെന്നും ഇവർ പറയുന്നു.

മലദ്വാരത്തിലുള്ള ബീജം ഭക്ഷണമാക്കുന്ന വിരകൾ ആണ് സ്വവർഗാനുരാഗത്തിന് കാരണമാകുന്നതെന്ന് മരിയം പറയുന്നു. 'ഈ വിരകൾ ലൈംഗികതയെ ബാധിക്കുകയും ഇതേ അവസ്ഥ തുടരുകയും ചെയ്യുന്നു. ഇതിനെതിരെ ഞാൻ സപ്പോസിറ്റർ ഗുളികകൾ വികസിപ്പിച്ചെടുത്തു. ചിലയാളുകളിൽ പ്രത്യേക സമയത്ത് ഇത് ഉപയോഗിക്കാം. വിരകളെ ഇല്ലായ്മ ചെയ്യുകവഴി പഴയ അവസ്ഥയിലേക്ക് അയാളെ മടക്കി കൊണ്ടുവരാനാകും'- മരിയം പറയുന്നു. 'ഇത് ശാസ്ത്രമാണ്. ഇതിൽ നാണിക്കാനൊന്നുമില്ല. ഇത് സിദ്ധൗഷധമാണ്. ഇക്കാര്യങ്ങളെല്ലാം ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ടെന്നും മരിയം പറയുന്നു.

സപ്പോസിറ്ററുകൾക്കൊപ്പം പുരുഷ സ്വവർഗാനുരാഗികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മരിയം പറയുന്നു. പുരുഷത്വം ശക്തിപ്രാപിക്കാനും പേശികൾ കരുത്താർജിക്കാനും പ്രത്യേക ഭക്ഷണ ക്രമം കൊണ്ട് സാധിക്കും. മണ്ണിനടിയിൽ വളരുന്ന കിഴങ്ങ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പുരുഷത്വം വർധിപ്പിക്കാനും ഉരുണ്ട് ശക്തിയാർജിച്ച പേശികൾ രൂപപ്പെടാനും സഹായിക്കുമെന്നും മരിയം പറയുന്നു.

എന്നാൽ ഈ വാദങ്ങളെല്ലാം എൽജിബിടി സമൂഹം തള്ളിക്കളയുന്നു. സ്വവർഗാനുരാഗത്തിനെതിരായ ചികിത്സകൾ മതമൗലികവാദികൾക്കിടയിലുണ്ടെന്നും ഇത് തട്ടിപ്പും മുറിവൈദ്യവുമാണെന്നും ജർമൻ രാഷ്ട്രീയ നേതാവും സ്വർഗാനുരാഗിയുമായ വോൾക്കർ ബെക്ക് പറയുന്നു. ഇത്തരത്തിലുള്ള ചികിത്സകരെ തടയണമെന്നും ഇവരുടെ മാനസികനില പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. ഇത് ശുദ്ധവിവരക്കേടാണെന്ന് ബ്രിട്ടീഷ് ക്യാംപയിനറായ പീറ്റർ താച്ചൽ പറയുന്നു. 'പാപമെന്ന നിലയ്ക്ക് സ്വവർഗാനുരാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള ഇസ്ലാമിക പ്രേരണയാലുള്ള നീക്കമാണിത്. പണ്ട് നടപ്പാക്കി പരാജയപ്പെട്ട നാസികളുടെ ചികിത്സാരീതി അനുകരിക്കുകയാണ് ഇവിടെ' -താച്ചൽ ചൂണ്ടിക്കാട്ടുന്നു.

സ്വവർഗാനുരാഗികളെ സംബന്ധിച്ച് പലപ്പോഴും സംവാദങ്ങൾ നടക്കാറുണ്ട്. പൗരാണിക കാലം മുതൽക്കു തന്നെ ഇത്തരം ആളുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. പുരാതന യൂറോപ്പിൽ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു പാപമായാണ് സ്വവർഗാനുരഗതത്തെ കണ്ടിരുന്നത്. ഇത്തരത്തിൽ ആരെയെങ്കിലും കണ്ടെത്തിയാൽ അവരെ സഭയിലും സമൂഹത്തിലും നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതോടൊപ്പം നിയമപരമായി തന്നെ സ്വവർഗ വിവാഹങ്ങൾ ശിക്ഷയർഹിക്കുന്ന കുറ്റമാക്കി മാറ്റുകയും ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ മതത്തിനുള്ള സ്വാധീനം കുറയുകയും, പല രാജ്യങ്ങളിലും ജനാധിപത്യ സർക്കാരുകൾ അധികാരത്തിൽ വരികയും ചെയ്തു. ഒപ്പം ശാസ്ത്രവും വൈദ്യ ശാസ്ത്രവും വളർന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ സ്വഭാവങ്ങളും പെരുമാറ്റവും മാനസിക രോഗമായി ശാസ്ത്രലോകം കരുതി. ജെൻഡർ ബൈനറി എന്ന പൊതു ബോധ്യത്തിനു വിരുദ്ധമായ എല്ലാ കാര്യങ്ങളും മാനസിക രോഗങ്ങളുടെ പട്ടികയിൽ വന്നു.1950കൾ ആയപ്പോൾ വീണ്ടും കാഴ്ചപാടുകൾ മാറി.

മനുഷ്യർക്ക് ഇടയിൽ നമ്മൾ കരുതിയതിലും കൂടുതൽ ആളുകൾക്ക് സ്വവർഗാനുരാഗ താൽപര്യങ്ങൾ ഉണ്ടെന്നുള്ള കണ്ടെത്തെലും ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾക്ക് വഴി തെളിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ അടുത്ത് ചികിത്സക്ക് പോകുന്ന ആളുകളിൽ മാത്രം നടത്തിയ പഠനങ്ങളാണ് തെറ്റായ നിരീക്ഷണങ്ങൾക്ക് കാരണമായത് എന്ന് തെളിയിക്കപെട്ടു. സാധാരണ നിലയിൽ ജീവിക്കുന്ന സ്വവർഗാനുരാഗികളുടെ ഇടയിൽ കൂടുതൽ പഠനങ്ങൾ നടന്നു. ഒരാൾക്ക് ഇത്തരത്തിൽ ലൈംഗിക തൽപരത ഉണ്ടാകുന്നതു എന്ന് നിലവിൽ വ്യക്തമല്ല. ജനിത പ്രത്യേകതകൾ തൊട്ടു പല കാരണങ്ങൾ കൊണ്ടാകാം ഇതെന്ന് കരുതപ്പെടുന്നു. ഒരാൾക്ക് വലതും ഇടതും കൈകൾക്ക് കൂടുതൽ സ്വാധീനം എങ്ങനെ ഉണ്ടാകുന്നോ അത്തരത്തിൽ സാധാരണ വളർച്ചയുടെ ഒരു പ്രതിഫലനം മാത്രമാണ് ലൈംഗിക തൽപരതയുടെ വിവിധ ഭാവങ്ങൾ എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിനു സ്വവർഗാനുരാഗത്തെ കുറിച്ചുള്ള നിലവിലെ കാഴ്ചപ്പാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP