Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യമാർക്കൊപ്പം അന്യ പുരുഷന്മാർ ഇരുന്നു പോകുന്നതായി പരാതി വ്യാപകം; ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുന്നത് നിരോധിക്കാനൊരുങ്ങി സൗദി എയർലൈൻസ്

ഭാര്യമാർക്കൊപ്പം അന്യ പുരുഷന്മാർ ഇരുന്നു പോകുന്നതായി പരാതി വ്യാപകം; ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുന്നത് നിരോധിക്കാനൊരുങ്ങി സൗദി എയർലൈൻസ്

സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിനും വാഹനം ഓടിക്കുന്നതിനുമൊക്കെ കർശന നിരോധനമുള്ള സൗദി അറേബ്യയിൽനിന്നും മറ്റൊരു വിചിത്ര വാർത്ത കൂടി ലോക ശ്രദ്ധനേടുന്നു. സൗദിയുടെ ദേശീയ എയർലൈൻസായ സൗദി എയർലൈൻസിൽ അന്യ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്താൻ നീക്കമെന്ന റിപ്പോർട്ടാണ് ലോകമെമ്പാടും ചിരിപടർത്തുന്നത്.

അന്യ പുരുഷന്മാർക്കൊപ്പം തങ്ങളുടെ ഭാര്യമാർ യാത്ര ചെയ്യുന്നു എന്നു കാണിച്ച് സൗദി എയർലൈൻസിന് ലഭിച്ച ഒട്ടെറെ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗദി ഗവൺമെന്റിന്റെ വിമാനങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്നത് നിരോധിക്കുന്നത്. സീറ്റ് വേർതിരക്കണമെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് മുഴുവൻ വിമാനങ്ങളിലും സീറ്റ് വേർതിരിവ് നടത്താൻ സൗദി ഭരണകൂടം ഒരുങ്ങുന്നത്. ലോകത്ത് ആദ്യമായിട്ടാണ് സ്ത്രീകളും പുരുഷന്മാരും വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് ഒരു എയർലൈൻ കമ്പനി വിലക്ക് ഏർപ്പെടുത്താൻ പോകുന്നത്.

ഭാര്യമാർക്കൊപ്പം മറ്റ് പുരുഷന്മാർ യാത്ര ചെയ്യുന്നതിനെതിരെ യാത്രക്കാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമ സംവിധാനം കൊണ്ടുവരാൻ എയർലൈൻസ് അധികൃതരുടെ തീരുമാനം. വിമാനത്തിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സൗദി എയർലൈൻസ് അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ അബ്ദുൾ റഹ്മാൻ അൽ ഫഹദാണ് അറിയിച്ചത്. യാത്രക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഇതിനായി ഒരു നിയമം ഞങ്ങൾ നടപ്പിലാക്കും. ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ജീവനക്കാർക്ക് ഇതിനുള്ള പ്രത്യേക നിർദ്ദേശം നൽകും. സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഭാര്യയ്ക്കും ഭർത്താവിനും ഒന്നിച്ചു യാത്ര ചെയ്യാമെന്നാണ് സൂചന. അന്യ പുരുഷനും സ്ത്രീക്കും മാത്രമാകും ഒന്നിച്ചിരിക്കാൻ സാധിക്കാത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയിലെ കർശനമായ ഇസ്ലാം നിയമമനുസരിച്ചാണ് നിലവിൽ സൗദി എയർലൈൻസ് പ്രവർത്തിക്കുന്നത്. എയർപോർട്ടുകളിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രാർത്ഥിച്ചാണ് വിമാനം പുറപ്പെടാറ്. ഇത് കൂടാതെ പുരുഷന്മാർക്കായി നമസ്‌കാര സ്ഥലവും വിമാനത്തിനുള്ളിലുണ്ട്. മദ്യം, ലഹരി പദാർത്ഥങ്ങൾ, അശ്ലീല സിനിമകൾ എന്നിവയ്ക്കും വിമാനത്തിനുള്ളിൽ നിരോധനമുണ്ട്. സൗദിയിൽ നിന്നുമുള്ള സ്ത്രീകൾക്ക് പകരം മറ്റ് രാജ്യങ്ങളിലെ സ്ത്രീകളാണ് വിമാനത്തിനുള്ളിൽ ജോലിക്കാരായി ഉള്ളത്. സൗദിയിൽ വാഹനമൊടിക്കുന്നതിനും മറ്റും സ്ത്രീകൾക്ക് ഇപ്പോഴും വിലക്കുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP