Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൈദ സൂക്ഷിച്ചിരുന്നത് തൊഴിലാളികളുടെ ടോയ്ലെറ്റിൽ; വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് അടച്ചുപൂട്ടി സൗദി അധികൃതർ

മൈദ സൂക്ഷിച്ചിരുന്നത് തൊഴിലാളികളുടെ ടോയ്ലെറ്റിൽ; വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് അടച്ചുപൂട്ടി സൗദി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തായിഫ്: വൃത്തിഹീനമായ സാഹചര്യത്തിലും ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയും പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് സൗദി അധികൃതർ പൂട്ടിച്ചു. ഈസ്റ്റ് തായിഫ് ബലദിയ പരിധിയിലായിരുന്നു സംഭവം. ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതിനുപയോഗിച്ചിരുന്ന മൈദ, തൊഴിലാളികളുടെ താമസ സ്ഥലത്തെ ടോയ്‍ലെറ്റിലായിരുന്നു സൂക്ഷിച്ചിരുന്നത്. നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. റസ്റ്റോറന്റ് തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലവും അധികൃതർ പൂട്ടിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ താമസ സ്ഥലത്തുവെച്ച് ഹോട്ടലിലേക്കുള്ള ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കിയിരുന്നതായും കണ്ടെത്തി. ഇറച്ചിയുടേയും പച്ചക്കറികളുടെയും വൻശേഖരം ഇവിടെ ഉണ്ടായിരുന്നെങ്കിലും വൃത്തിഹീനമായ സാഹചര്യത്തിൽ യാതൊരു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇറച്ചിയുടെ ഉറവിടം പോലും വ്യക്തമായിരുന്നില്ല. പല ഭക്ഷ്യ വസ്തുക്കളും ഉപയോഗശൂന്യമായ നിലയിലുള്ളവയുമായിരുന്നു. സ്ഥാപനത്തിന് കനത്ത പിഴ ചുമത്തിയതായും മറ്റ് ശിക്ഷാ നടപടികളും ഇവർക്കെതിരെ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP