Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ചത് 455 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,33,648 ആയി

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ചത് 455 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,33,648 ആയി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 841 കോവിഡ് ബാധിതർ കൂടി സുഖം പ്രാപിച്ചു. 455 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളിൽ 3,17,846 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്. രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,090 ആയി കുറഞ്ഞു. ഇതിൽ 1034 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച 44,112 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 63,92,497 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP