Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ ഇന്ന് 419 കോവിഡ് ബാധിതർ; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,35,997 ആയി

സൗദി അറേബ്യയിൽ ഇന്ന് 419 കോവിഡ് ബാധിതർ; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,35,997 ആയി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 419 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,35,997 ആയി. ഇന്ന് 626 പേർ കോവിഡ് മുക്തി നേടി. 27 പേർ കോവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത 3,35,997 പോസിറ്റീവ് കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10173 പേരാണ്. അതിൽ 954 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. ശനിയാഴ്ച 46,019 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 66,38,679 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP