Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിൽ ഇന്ന്​​ 51 കോവിഡ് മരണങ്ങൾ; രാജ്യത്തെ ആകെ മരണസംഖ്യ 2,151 ആയി

സൗദി അറേബ്യയിൽ ഇന്ന്​​ 51 കോവിഡ് മരണങ്ങൾ; രാജ്യത്തെ ആകെ മരണസംഖ്യ 2,151 ആയി

മറുനാടൻ ഡെസ്‌ക്‌

റിയാദ്​: സൗദി അറേബ്യയിൽ ഇന്ന്​ മരിച്ചത്​ 51 കോവിഡ് രോ​ഗികൾ​​. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2151 ആയി. 3159 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 2,26,286 ആയി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം. 1,930 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ 1,63,026 ആയി രോഗമുക്തരുടെ ആകെ എണ്ണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 61309 ആളുകളിൽ 2230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ ഇപ്പോൾ തലസ്ഥാന നഗരത്തിലാണ്. ജിദ്ദയെ മറികടന്ന് ഇപ്പോൾ മരണ നിരക്കിൽ ഒന്നാമതുള്ള റിയാദിൽ ഇതുവരെ ആകെ മരിച്ചത്​ 568 പേരാണ്​. റിയാദ്​ കൂടാതെ ജിദ്ദ, മക്ക, മദീന, ദമ്മാം, ഹുഫൂഫ്​, ഖത്വീഫ്, ദഹ്​റാൻ, ഹാഇൽ, അൽഖർജ്, അൽമജാരിദ എന്നിവിടങ്ങളിലുമാണ്​ ഇന്ന്​​ മരണം റിപ്പോർട്ട്​ ചെയ്​തത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP