Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1521 പേർക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 34 വൈറസ് ബാധിതർ

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1521 പേർക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 34 വൈറസ് ബാധിതർ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1521 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,91,468 ആയി. ഇതിൽ 33,117 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1,821 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 34 പേർ മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3233 ആയി. 24 മണിക്കൂറിനിടെ നടത്തിയ 59,325 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 38,72,599 ആയി. റിയാദിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 101. മക്കയിൽ 88ഉം ദമ്മാമിൽ 75ഉം ഹുഫൂഫിൽ 65ഉം മദീനയിൽ 65ഉം ജീസാനിൽ 51ഉം ഹാഇലിൽ 45ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP