Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദി അറേബ്യയിൽ കോവിഡ് മുക്തി നിരക്ക് 98 ശതമാനം; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 50 പേർക്ക്; അഞ്ച് മരണം

സൗദി അറേബ്യയിൽ കോവിഡ് മുക്തി നിരക്ക് 98 ശതമാനം; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 50 പേർക്ക്; അഞ്ച് മരണം

ന്യൂസ് ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മുക്തി നിരക്ക് 98 ശതമാനമായി. ചൊവ്വാഴ്ച 50 പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും 53 സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

48,516 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 5,47,035 ഉം രോഗമുക്തരുടെ എണ്ണം 5,36,079 ഉം ആയി. 8,709 ആണ് ആകെ മരണസംഖ്യ. മരണനിരക്ക് 1.6 ശതമാനമാണ്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 227 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി ഭേദമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത് രോഗികളുടെ എണ്ണം: ജിദ്ദ 8, റിയാദ് 6, ബുറൈദ 2, ത്വാഇഫ് 2, ഖൈബർ 2, മറ്റ് 30 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 41,830,422 ഡോസ് കവിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP