Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വശത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുമ്പോഴും മറുവശത്ത് ശിക്ഷ കർശനമാക്കി സൗദി; ഈ വർഷം മാത്രം വധശിക്ഷ നടപ്പിലാക്കിയത് 43 പേർക്ക്; 172 പേർ കൂടി മരണദിനം എണ്ണി തടവിൽ; ചൈനയ്ക്കും ഇറാനുമൊപ്പം മരണശിക്ഷയിൽ റെക്കോർഡ് ഇട്ട് അറബ് രാഷ്ട്രം

ഒരു വശത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുമ്പോഴും മറുവശത്ത് ശിക്ഷ കർശനമാക്കി സൗദി; ഈ വർഷം മാത്രം വധശിക്ഷ നടപ്പിലാക്കിയത് 43 പേർക്ക്; 172 പേർ കൂടി മരണദിനം എണ്ണി തടവിൽ; ചൈനയ്ക്കും ഇറാനുമൊപ്പം മരണശിക്ഷയിൽ റെക്കോർഡ് ഇട്ട് അറബ് രാഷ്ട്രം

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായി അധികാരമേറ്റതിന് ശേഷം സ്ത്രീകൾക്ക് ഡ്രൈവിങ് ചെയ്യാനുള്ള അവകാശവും മറ്റും പ്രാബല്യത്തിൽ വരുത്തി ഒരു വശത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുന്നുണ്ടെങ്കിലും മറു വശത്ത് ശിക്ഷ കർശനമാക്കിയിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ വർഷം മാത്രം സൗദിയിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയിരിക്കുന്നത് 43 പേരെയാണ്. 172 പേർ കൂടി മരണദിനം എണ്ണി തടവിൽ കഴിയുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.ഇവരെ കൂടി ഈ വർഷം അവസാനമാകുമ്പോഴേക്കും മരണശിക്ഷയ്ക്ക് വിധേയരാക്കുന്നതിനെ തുടർന്ന് ചൈനയ്ക്കും ഇറാനുമൊപ്പം മരണശിക്ഷയിൽ സൗദി റെക്കോർഡിടുമെന്നുറപ്പാണ്.

ഇതിന് മുമ്പ് ഒരിക്കലും ഇത്രയും അധികം പേരെ സൗദി ഒരു വർഷത്തിൽ വധശിക്ഷയ്ക്ക് വിധേയരാക്കിട്ടില്ലെന്നിരിക്കെ ഇതൊരു റെക്കോർഡിലേക്കുള്ള കുതിപ്പാണ്. സൗദിയിൽ ഏറ്റവും ഒടുവിൽ മരണശിക്ഷയ്ക്ക് വിധേയനാക്കിയിരിക്കുന്നത് സിറിയക്കാരനെയാണ്. സൗദിയിലേക്ക് ആംഫെറ്റാമിൻ പിൽസുകൾ കടത്തിയെന്ന കുറ്റമാണിയാൾക്ക് മേൽ ചുമത്തിയിരുന്നത്. മയക്കമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് 21 പേരുടെ തല ഈ വർഷം സൗദിയിൽ വെട്ടിയിരിക്കുന്നത്. വ്യഭിചാരം, ഇസ്ലാമിനെ നിന്ദിക്കൽ, ചാരപ്രവൃത്തി, കവർച്ച, കൊലപാതകം, തീവ്രവാദം , ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളുടെ പേരിലും ഇവിടെ വധശിക്ഷ ഈ വർഷം നടപ്പിലാക്കിയിട്ടുണ്ട്.

2000 മുതൽ സൗദിയിൽ വധശിക്ഷകൾ വർഷം തോറും വർധിച്ച് വരുന്ന പ്രവണതയാണുള്ളത്. ഇത് പ്രകാരം ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇക്കാര്യത്തിൽ മൂന്നാമതാണ് സൗദിയുടെ സ്ഥാനം. അതായത് 2018ൽ ചൈനയിൽ 249 പേരെയും ഇറാനിൽ 285 പേരെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ ഇറാഖും പാക്കിസ്ഥാനുമാണ്. ഡെത്ത് പെനാൽറ്റി വേൾഡ് വൈഡ്, ആംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഇത് സംബന്ധിച്ച കണക്കുകൾ ശേഖരിച്ചിട്ടുള്ളത്.

സൗദിയിലെ പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന് കീഴിൽ ഇവിടെ വധശിക്ഷ ഇരട്ടിയായിരിക്കുന്നുവെന്നാണ് വാച്ച്ഡോഗായ റിപ്രൈവ് ഡിസംബറിൽ പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നത്. എംബിഎസ് അധികാരത്തിൽ വന്ന കാലത്ത് അതായത് 2017 ജൂണിനും 2018 മാർച്ചിനും ഇടയിൽ 133 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിരിക്കുന്നത്. അതിന് മുമ്പത്തെ എട്ട് മാസങ്ങൾക്കിടയിൽ വെറും 67 പേരെയായിരുന്നു വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നത്.

ഇവരിൽ ഏതാണ്ട് പകുതിയോളം പേർ പാവപ്പെട്ട കുടിയേറ്റക്കാരാണ്. ഇവരിൽ മിക്കവരും സൗത്ത് ഏഷ്യയിൽ നിന്നുള്ളവരാണ്. മയക്കുമരുന്ന് കടത്തിയതിന്റെ പേരിലാണ് ഇവരിൽ മിക്കവരെയും വധശിക്ഷക്ക് വിധേയരാക്കിയിരിക്കുന്നത്. 2014ന് ശേഷം സൗദിയിൽ 700 പേരെയാണ് വധിച്ചിരിക്കുന്നത്. അതായത് മാസത്തിൽ ശരാശരി 13 പേരെയാണ് വധിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP