Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് രണ്ട് കോവിഡ് ബാധിതർ; രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് മരണസംഖ്യ

സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് രണ്ട് കോവിഡ് ബാധിതർ; രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് മരണസംഖ്യ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സൗദിയിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകൾ 3,66,185 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ഇന്ന് സൗദി അറേബ്യയിൽ രണ്ടുപേരാണ് മരിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം സൗദിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നത്തേത്. രോഗബാധിതരിൽ 211 പേർ സുഖം പ്രാപിച്ചു.

3,57,728 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 6352 ആയി ഉയർന്നു. രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2080 ആണ്. ഇതിൽ 331 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP