Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റമദാനിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി സൗദി അറേബ്യ; പുറത്തിറങ്ങാൻ അനുവാദമുണ്ടാകുക രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ

റമദാനിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി സൗദി അറേബ്യ; പുറത്തിറങ്ങാൻ അനുവാദമുണ്ടാകുക രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിൽ റമദാൻ മാസം കർഫ്യൂ സമയത്തിൽ മാറ്റം. റമദാനിൽ കർഫ്യൂ സമയം വൈകുന്നേരം അഞ്ച് മുതൽ രാവിലെ ഒമ്പത് വരെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് റമദാനിൽ പുറത്തിറങ്ങാൻ അനുവാദമുണ്ടാവുക.

നേരത്തെ അറിയിച്ച പ്രകാരം വളരെ അത്യാവശ്യങ്ങൾക്കു മാത്രമേ ഈ സമയത്തും പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ഇങ്ങനെ പുറത്തിറങ്ങുന്നവർക്ക് ചൊവ്വാഴ്ച മുതൽ രാജ്യത്ത് നിർബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പുതിയ പാസും കൈവശം ഉണ്ടായിരിക്കണം. നേരത്തെ രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്ന് വരെയായിരുന്നു അവശ്യ വസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടായിരുന്നത്. വാഹനത്തിൽ സഞ്ചരിക്കുന്നവർ അവരുടെ പ്രദേശം വിട്ടു അധികദൂരം പോവാൻ അനുവാദമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP