Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള നീക്കവുമായി യുഎഇയും സൗദിയും; ആബെർ എന്ന പേരിലുള്ള കറൻസി ഇറക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർണ സുരക്ഷ ഉറപ്പ് വരുത്തി; ഡിജിറ്റൽ കറൻസി അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രയോജനങ്ങളുണ്ടാക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക്

ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള നീക്കവുമായി യുഎഇയും സൗദിയും; ആബെർ എന്ന പേരിലുള്ള കറൻസി ഇറക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർണ സുരക്ഷ ഉറപ്പ് വരുത്തി; ഡിജിറ്റൽ കറൻസി അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രയോജനങ്ങളുണ്ടാക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ആഗോള തലത്തിൽ പണം എന്നത് ഡിജിറ്റലായി മാറവേ രാജ്യത്തിന്റെ കറൻസി പ്രത്യേക ഡിജിറ്റൽ രൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് യുഎഇയും സൗദിയും. ആബെർ എന്ന പേരിലുള്ള ഡിജിറ്റൽ കറൻസിയാണ് ഇരു രാജ്യങ്ങളും ചേർന്ന് പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പൂർണമായും സുരക്ഷ ഉറപ്പാക്കിയാകും ആബെറിന്റെ വരവ്. സൗദിയിലും യുഎഇയിലുമുള്ള ബാങ്കുകൾക്ക് നിയമ സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് നേരിട്ട് ഇടപാടുകൾ കൃത്യമായി നടത്താൻ സഹായകമായ തരത്തിലാണ് ഇതിന്റെ രൂപകല്പന.

യു.എ.ഇ.സെൻട്രൽ ബാങ്കും സൗദി അറേബ്യൻ മോണിറ്ററിങ് അഥോറിറ്റിയും ചേർന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഡ്ിജിറ്റൽ കറൻസി ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പറഞ്ഞിരിക്കുന്നത്. പല രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ ഇതിനകം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ്. 'സമ'യും യു.എ.ഇ.സെൻട്രൽ ബാങ്കും ഡിജിറ്റൽ കറൻസി ഇടപാടുകളുടെ സാധ്യതകൾ വ്യക്തമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

പദ്ധതി പ്രാവർത്തികമാവുന്നതോടെ ദേശീയ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രയോജനങ്ങളുണ്ടാകുമെന്നും യു.എ.ഇ.സെൻട്രൽ ബാങ്കും സമയും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലും കറൻസി ഉപയോഗത്തിന് വിലക്കുള്ള ബാങ്കുകളുണ്ട്. സാങ്കേതിക ബുദ്ധിമുട്ടുകൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞാൽ ഭാവിയിൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള സാമ്പത്തികവും നിയമപരവുമായ നടപടികൾ കൈക്കൊള്ളുമെന്നും ബാങ്ക് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP