Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമാധാനത്തിന്റെ പാതയിൽ സഞ്ചരിച്ചിരുന്ന രക്തസാക്ഷി; അൽനിമ്‌റിനെ വധിച്ചതിന് 'ദെവകോപം' നേരിടും; സൗദിക്ക് മുന്നറിയിപ്പുമായി അയിത്തുള്ളാ ഖൊമേനി

സമാധാനത്തിന്റെ പാതയിൽ സഞ്ചരിച്ചിരുന്ന രക്തസാക്ഷി; അൽനിമ്‌റിനെ വധിച്ചതിന് 'ദെവകോപം' നേരിടും; സൗദിക്ക് മുന്നറിയിപ്പുമായി അയിത്തുള്ളാ ഖൊമേനി

ടെഹ്‌റാൻ: ഷിയാ പണ്ഡിതൻ ശൈഖ് നിർമ് അൽനിമ്‌റിനെ വധിച്ചതിന് സൗദിഅറേബ്യ 'ദെവകോപം' നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണാധികാരി അയിത്തുള്ളാ ഖൊമേനി. സമാധാനത്തിന്റെ പാതയിൽ സഞ്ചരിച്ചിരുന്ന രക്തസാക്ഷിയായിരുന്നു അൽനിമറെന്നും ഖൊമേനി ട്വിറ്ററിൽ കുറിച്ചു.

സൗദി അറേബ്യയിലെ സുന്നി ഭരണാധികളെ എതിർത്തതിനാണ് നിർമ് അൽനിമറിനെ വധിച്ചതെന്നും അദ്ദേഹം യാതൊരു വിധത്തിലുള്ള തീവ്രവാദപ്രവർത്തനത്തിലും പങ്കാളിയായിരുന്നില്ലെന്നും ഖൊമേനി പറഞ്ഞു. സൗദി ഭരണാധികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തപ്പെടുന്ന പ്രവണതയുടെ രക്തസാക്ഷിയാണ്. അദ്ദേഹം ചിന്തിയ വിശുദ്ധ രക്തം സൗദിയെ ബാധിക്കുമെന്നും അവിടുത്തെ ഭരണാധികളോട് ദൈവം പ്രതികാരം ചോദിക്കുമെന്നും ഖൊമേനി അഭിപ്രായപ്പെട്ടു.

തിവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് പ്രമുഖ ഷിയാ പണ്ഡിതനായ ശൈഖ് നിർമ് അൽനിമ്‌റിൻ ഉൾപ്പെടെ 47 പേരെ സൗദി അറേബ്യയിൽ ഇന്നലെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ നടപ്പിലാക്കിയ ഉടൻത്തന്നെ ഇറാനിലെ ടെഹ്‌റാനിലെ സൗദി എംബസി തീവെക്കാൻ പ്രതിഷേധക്കാൻ എത്തിയിരുന്നു. പൊലീസ് എത്തിയാണ് ഇവരെ തടഞ്ഞത്.

സർക്കാരിനെതിരെ ഷിയാ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ തലവനായിരുന്നു ശൈഖ് നിർമ് അൽനിമ്‌റിൻ. 2012ലാണ് അറസ്റ്റിലായത്. വധശിക്ഷ നടപ്പിലാക്കിയത് സൗദിയുടെ മുഖ്യ എതിരാളിയായ ഇറാനും ഷിയാ പ്രവർത്തകരും തമ്മിലുള്ള ശത്രുത കൂടാൻ ഇടയാക്കും. തീവ്രവാദ ബന്ധം ആരോപിച്ചാണ് ഇവരെ തൂക്കിലേറ്റിയത്.

അൽനിമ്‌റിനൊപ്പം ശിക്ഷിക്കപ്പെട്ടവരിൽ 45 പേരും സൗദി സ്വദേശികളായിരുന്നു. ഈജിപ്തുകാരനും ഛാഡ് വംശജനുമാണ് മറ്റ് രണ്ടുപേർ. നിമ്‌റിന്റെ ആറ് അനുയായികളും തൂക്കിലേറ്റപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP