Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

'ലോക സഞ്ചാരത്തിനിടെ എല്ലായിടത്തും കണ്ടുമുട്ടിയ ഭക്ഷണം ബ്രഡ്; ഞാൻ ഒരു ഫുൾടൈം പ്രാഫഷണൽ സഞ്ചാരിയല്ല; പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള സമയംപോലും കിട്ടാറില്ല; ഇനിയുള്ള യാത്രകളിൽ ഓരോ നാടിന്റെയും വിഭവങ്ങളും ഉൾപ്പെടുത്തും'; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷണ അനുഭവങ്ങൾ പങ്കുവച്ച് സന്തോഷ് ജോർജ് കുളങ്ങര

'ലോക സഞ്ചാരത്തിനിടെ എല്ലായിടത്തും കണ്ടുമുട്ടിയ ഭക്ഷണം ബ്രഡ്; ഞാൻ ഒരു ഫുൾടൈം പ്രാഫഷണൽ സഞ്ചാരിയല്ല; പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള സമയംപോലും കിട്ടാറില്ല; ഇനിയുള്ള യാത്രകളിൽ ഓരോ നാടിന്റെയും വിഭവങ്ങളും ഉൾപ്പെടുത്തും'; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷണ അനുഭവങ്ങൾ പങ്കുവച്ച് സന്തോഷ് ജോർജ് കുളങ്ങര

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക സഞ്ചാരത്തിനിടെ എല്ലായിടത്തും കണ്ടുമുട്ടിയ ഭക്ഷണം ബ്രഡാണെന്ന് യാത്രികനും മാധ്യമ പ്രവർത്തകനുമായ സന്തേഷ് ജോർജ്കുളങ്ങര.പലരും കരുതുന്നതുപോലെ താൻ ഒരു ഫുൾടൈം പ്രാഫഷണൽ സഞ്ചാരിയല്ലെന്നും സമയം ഉണ്ടാക്കിയാണ് യാത്രചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തു. പലപ്പോഴും യാത്രകൾക്കിടയിൽ ഭക്ഷണം കഴിക്കാനുള്ള സമയംപോലും കിട്ടാറില്ല; ഇനിയുള്ള യാത്രകളിൽ ഓരോ നാടിന്റെയും വിഭവങ്ങളും ഉൾപ്പെടുത്തുടുത്തുമെന്നും അദ്ദേഹം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ അദ്ധ്യാപകരായ ശിവദാസൻ സാറിനും സുമ ശിവദാസിനുമൊപ്പം ചെലവിടാനെത്തിയ നിമിഷങ്ങളിലാണ് രുചിലോകത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

'സഞ്ചാരത്തിന്റെ ആദ്യ കാലങ്ങളിൽ അത്ര പ്രാധാന്യത്തോടെ കുക്കറി ചിന്തകളിൽ വന്നിട്ടില്ല. അതിന് കാരണം യാത്ര ചെയ്യുമ്പോൾ ആ നാടിന്റെ ചരിത്രവും സംസ്‌കാരവും കാഴ്ചകളും അദ്ഭുതങ്ങളും ഒക്കെ പ്ലാൻ ചെയ്തിട്ടാണ് യാത്ര ചെയ്യുന്നത്. അപ്പോൾ ഒരു ദിവസം പരമാവധി സ്ഥലങ്ങളും കാഴ്ചകളും, അതിൽ പറയുന്ന കഥാപശ്ചാത്തലം, അതിന്റെ ചരിത്രം അതിന്റെ അദ്ഭുതങ്ങൾ തുടങ്ങിയവ ചിത്രീകരിച്ച് തീരുമ്പോഴേക്കുംആ ദിവസത്തിന്റെ ഏതാണ്ട് സമയം തീരും. സത്യത്തിൽ ഭക്ഷണം ഷൂട്ട് ചെയ്യണമെങ്കിൽ നന്നായി ഭക്ഷണം കഴിക്കണം. ഒരു സാൻഡ്വിച്ചോ ഒരു ഹോട് ഡോഗോ വാങ്ങി ബാഗിൽ വച്ച് രാവിലെ ഓട്ടം തുടങ്ങുകയാണ്. ഇവിടുന്ന് ഒരു മാസത്തിൽ അഞ്ചോ ആറോ ദിവസത്തേക്ക് ഒക്കെയാണ് മാറി നിൽക്കുന്നത്. ഈ അഞ്ചു ദിവസം കൊണ്ട് വേണം അടുത്ത ഒരുമാസത്തേക്കുള്ള സഞ്ചാരം ഷൂട്ട് ചെയ്യാൻ. പൊതുവേ എല്ലാവരും വിചാരിക്കുന്നത് ഇത് ഫുൾ ടൈം പ്രഫഷനായി എടുത്ത ഒരാളാണെന്നാണ്. ഇവിടെ ലേബർ ഇന്ത്യ, മറ്റു സ്ഥാപനങ്ങൾ, സഫാരി ചാനൽ ഇതൊക്കെ കഴിഞ്ഞുള്ള സമയത്ത് കിട്ടുന്ന കുറച്ചു ദിവസങ്ങളെ ഉള്ളൂ സഞ്ചാരത്തിന് വേണ്ടി നീക്കി വയ്ക്കാൻ. അപ്പോൾ, പോകുമ്പോൾ ഒരു 30 എപ്പിസോഡ് ഷൂട്ട് ചെയ്തിട്ട് വേണം വരാൻ. പക്ഷേ ഇനി മുതൽ ടീച്ചർ പറഞ്ഞത് പോലെ സഞ്ചാരത്തിന്റെ അടുത്ത എപ്പിസോഡ് മുതൽ ആ നാട്ടിലെ രണ്ട് വിഭവങ്ങൾ എങ്കിലും തയാറാക്കുന്നതും കഴിക്കുന്നതും കാണിക്കും.'- സന്തോഷ് വ്യക്തമാക്കി.

'ഇത്രയും രാജ്യങ്ങളിൽ പോയിട്ട് എല്ലായിടത്തും കണ്ടുമുട്ടിയ ഒരു ഭക്ഷണം ബ്രഡാണ്. ബ്രഡ് കാണാത്ത ഒരു രാജ്യവും ഞാൻ ഇതുവരെ കണ്ടിട്ടില്ല. വീടുകളിൽ പക്ഷേ വ്യത്യാസം ഉണ്ട് പടിഞ്ഞാറോട്ട് പോയാൽ മുഴുവനും ബ്രഡ്. കിഴക്കോട്ട് പോയാൽ നൂഡിൽസോ റൈസോ ആയിരിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, മധേഷ്യൻ രാജ്യങ്ങൾ ഇവിടെയൊക്കെ ചപ്പാത്തി പോലുള്ള മാവ് കുഴച്ച് തന്തൂരി അല്ലെങ്കിൽ കനലിൽ ചുട്ടെടുക്കുന്ന വിഭവങ്ങൾ ആണ് കൂടുതൽ ഉപയോഗിക്കുന്നത്. മധുരമുള്ള ബ്രെഡ് ഇവിടെ മാത്രമേ കിട്ടാറുള്ളൂ. അവിടെയൊക്കെ ബ്രെഡിൽ പല നിറം, പല ഗ്രേയ്ൻസ് ചിലത് ഒരല്പം കമർപ്പും കയ്‌പ്പും ഉള്ളതും ഉണ്ട്. കാരണം അതിന്റെ കൂടെ പലതും ചേരേണ്ടതാണ്. നമ്മുടെ ചോറു പോലെ. ചോറിന് മധുരമുണ്ടെങ്കിൽ വേറെ എന്തെങ്കിലും കറി അതിന്റെ കൂടെ കൂട്ടാൻ പറ്റുമോ?'- സന്തോഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP