Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചാം വയസ്സിൽ സിറിയയിലേക്കു പോയത് ജിഹാദിയുടെ ഹൂറിയാവാൻ; ഒടുവിലത്തെ താവളവും നഷ്ടമായപ്പോൾ അഭയാർത്ഥി ക്യാമ്പിലെത്തി; രണ്ടു കുട്ടികൾ മരിച്ചതോടെ ജന്മനാട്ടിലേക്ക മടങ്ങാനുള്ള ആഗ്രഹം തുറന്നു പറയുമ്പോഴും ചെയ്തിയിൽ പശ്ചാത്താപം പ്രകടിപ്പിക്കാതെ ഷമീമ ബീഗം; ഇംഗ്ലണ്ട് പൗരത്വം റദ്ദ് ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലെത്തിയാൽ കാത്തിരിക്കുന്നത് വധശിക്ഷയും

പതിനഞ്ചാം വയസ്സിൽ സിറിയയിലേക്കു പോയത് ജിഹാദിയുടെ ഹൂറിയാവാൻ; ഒടുവിലത്തെ താവളവും നഷ്ടമായപ്പോൾ അഭയാർത്ഥി ക്യാമ്പിലെത്തി; രണ്ടു കുട്ടികൾ മരിച്ചതോടെ ജന്മനാട്ടിലേക്ക മടങ്ങാനുള്ള ആഗ്രഹം തുറന്നു പറയുമ്പോഴും ചെയ്തിയിൽ പശ്ചാത്താപം പ്രകടിപ്പിക്കാതെ ഷമീമ ബീഗം; ഇംഗ്ലണ്ട് പൗരത്വം റദ്ദ് ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലെത്തിയാൽ കാത്തിരിക്കുന്നത് വധശിക്ഷയും

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ഇംഗ്ലണ്ടിൽ നിന്ന് ഐഎസിൽ ചേരാൻ പോയ ഷമീമ ബീഗം രാജ്യത്തെത്തിയാൽ അവർക്ക് വധശിക്ഷ ലഭിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുൽ മൊമെൻ വ്യക്തമാക്കിയതോടെ ഭീകരരുടെ വധുവാകാൻ സമ്പന്നതയുടെ കളിത്തൊട്ടിലിൽ നിന്നും നരകയാതനകളിലേക്ക് എടുത്തുചാടിയ ഒരു പെൺകുട്ടി അനാഥയായി തന്നെ തുടരുന്നു.

യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ യുകെ പൗരത്വം പിൻവലിച്ചതോടെ അവർ മാതാപിതാക്കൾ വഴി ബംഗ്ലാദേശ് പൗരത്വം നേടാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് എത്തിയാൽ വധശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ബംഗ്ലാദേശ് പരസ്യമായി പ്രഖ്യാപനം നടത്തിയത്.

ഷമീമ ബീഗത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാനില്ല. കാരണം ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവർ പൗരത്വത്തിനായി മുമ്പ് അപേക്ഷിച്ചിട്ടുമില്ല. അവർ ജനിച്ച് വളർന്നതൊക്കെ ഇംഗ്ലണ്ടിൽ തന്നെയാണെന്നും അബ്ദുൽ മൊമെൻ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിൽ പഠിക്കുന്നതിനിടയിലാണ് ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയയിലേക്ക് പുറപ്പെട്ടത്. അവിടെ വെച്ച് ഐഎസ് ഭീകരന്റെ വധുവാകുകയും ചെയ്തു. ഇവരുടെ മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്. ഷമീമ മൂന്നാമത്തെ കുഞ്ഞിനോടൊപ്പം ബ്രിട്ടണിലേക്ക് പോകാൻ ആദ്യം താത്പ്പര്യം പ്രകടിപ്പിച്ചിരുന്നതാണ്. ഇത് നിഷേധിക്കുകയും കുഞ്ഞ് മരിക്കുകയും കൂടി ചെയ്തതോടെ യുകെ. വിദേശകാര്യ സെക്രട്ടറി സാജിദ് ജാവീദിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗതെത്തിയിരുന്നു.

ഭീകരുടെ വധുവാകാനുള്ള യാത്ര


2015 ലാണ് അന്ന് പതിനഞ്ച്കാരിയായിരുന്ന ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെയാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്ക് കടന്നത്. ബെത്‌നൾ ഗ്രീൻ അക്കാദമി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർത്ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഒരാൾ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല.

ലണ്ടനിലെ ഗ്വാട്ടിക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസം ഇതിനായി കാത്തിരുന്നതോടെ, ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇയാൾ ഇപ്പോൾ സിറിയയിൽ തടവിലാണ്.

ഇയാൾക്കൊപ്പമാണ് പിന്നീട് കഴിഞ്ഞതും മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും. ആദ്യ രണ്ടു കുഞ്ഞുങ്ങളും മരിച്ചതോടെയാണ് മൂന്നാമത് ഗർഭിണിയായതോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത ഇവർ പ്രകടിപ്പിച്ചത്. കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ടാണ് ഇപ്പോൾ ക്യാപിലെത്തിയതും മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതും. കുഞ്ഞ് മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഷമീമ ബീഗം.

സിറിയയിലെ ഒരു അഭയാർഥിക്യാംപിലാണ് ഇപ്പോൾ ഷമീമ കഴിയുന്നത്. വേഗംതന്നെ നാട്ടിലേക്ക് തിരിച്ചുവരാനാണ് അവരുടെയും ആഗ്രഹം. പക്ഷേ, തന്റെ പ്രവൃത്തിയിൽ ഷമീമ ഇതുവരെ പശ്ഛാത്താപം പ്രകടിപ്പിച്ചിട്ടില്ല. ഇതാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രകോപിപ്പിക്കുകയും ഷമീമയ്‌ക്കെതിരെ നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP