Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാൻ വംശജൻ ലണ്ടൻ നഗരത്തിന്റെ പിതാവാകുമോ? ബ്രിട്ടീഷ് തലസ്ഥാനത്തിന്റെ മേയർ സ്ഥാനത്തിനായി സാദിഖ് ഖാനെ ലേബർ പാർട്ടി തെരഞ്ഞെടുത്തു

പാക്കിസ്ഥാൻ വംശജൻ ലണ്ടൻ നഗരത്തിന്റെ പിതാവാകുമോ? ബ്രിട്ടീഷ് തലസ്ഥാനത്തിന്റെ മേയർ സ്ഥാനത്തിനായി സാദിഖ് ഖാനെ ലേബർ പാർട്ടി തെരഞ്ഞെടുത്തു

വിദേശീയർ ബ്രിട്ടനിലെത്തി പല ഉന്നതസ്ഥാനങ്ങളിലുമെത്തിയ ചരിത്രമേറെയുണ്ട്. ഇപ്പോഴിതാ അവരുടെ ഗണത്തിലേക്ക് ഒരു പാക്കിസ്ഥാൻ വംശജന്റെ പേര് കൂടി എഴുതിച്ചേർക്കപ്പെടുമോയെന്ന ചർച്ചയാണ് കൊഴുക്കുന്നത്. പാക്കിസ്ഥാൻ വംശജനായ സാദിഖ് ഖാൻ ലണ്ടൻ നഗരത്തിന്റെ പിതാവാകുമോയെന്ന കാര്യമാണ് ലണ്ടൻകാർക്ക് ഇപ്പോൾ പരസ്പരം ചോദിക്കാനുള്ള പ്രധാനവിഷയം. ബ്രിട്ടീഷ് തലസ്ഥാനത്തിന്റെ മേയർ സ്ഥാനത്തിനായി സാദിഖ് ഖാനെ ലേബർ പാർട്ടി തെരഞ്ഞെടുത്തതോടെയാണ് ഇതിനുള്ള സാധ്യത തെളിഞ്ഞു വരുന്നത്.

കടുത്ത മത്സരത്തിലൂടെയാണ് സാദിഖ് ലേബറിന്റെ മേയർസ്ഥാനാർത്ഥി പദത്തിലെത്തിയിരിക്കുന്നത്. ഒളിമ്പിക്‌സ് പരമാധികാരി ടെസ്സ ജോവൽ, ലേബർ എംപിമാരായ ഡയാന അബോട്ട്, ഡേവിഡ് ലാമി, ഗരെത്ത് തോമസ്, ട്രാൻസ്‌പോർട്ട് കാംപയിനർ ക്രിസ്ത്യൻ വോൽമർ എന്നിവരെ പരാജയപ്പെടുത്തിയാണ് സാദിഖ് മേയർ സ്ഥാനാർത്ഥിയായിരിക്കുന്നത്. ഇന്ന് പുതിയ നേതാവിനെ പ്രഖ്യാപിക്കാൻ പാർട്ടി ഒരുങ്ങുന്നതിനിടെ പാർട്ടിയിലെ പുതിയ ട്രൻഡിനെ സൂചിപ്പിക്കുന്നതാണ് സാദിഖിന്റെ വിജയം. 

ലണ്ടനിലെ എല്ലാ ലേബർ അംഗങ്ങളും അഫിലിയേറ്റഡ് സപ്പോർട്ടർമാരും രജിസ്‌റ്റേർഡ് സപ്പോർട്ടർമാരും 2016ൽ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനായുള്ള വോട്ടിൽ പങ്കെടുത്തിരുന്നു. വോട്ടിംഗിന്റെ എല്ലാ റൗണ്ടുകളിലും സാദിഖായിരുന്നു മുന്നേറിയിരുന്നത്. അവസാന റൗണ്ടിൽ ടെസ്സ ജോവലിനെ 41.1 ശതമാനത്തിനെതിരെ 58.9 ശതമാനം വോട്ട് നേടി പരാജയപ്പെടുത്തുകയുമായിരുന്നു. ഫുൾ മെമ്പർമാർ, രജിസ്റ്റേർഡ് സപ്പോർട്ടർമാർ, യൂണിയൻ മെമ്പർമാരടക്കമുള്ള അഫിലിയേറ്റഡ് സപ്പോർട്ടർമാർ എന്നീ ഗ്രൂപ്പുകളിലെല്ലാം സാദിഖിനെ പിന്തുണയ്ക്കുന്നവരായിരുന്നു കൂടുതലായുണ്ടായിരുന്നത്. ആരോഗ്യമുള്ളതും അവസരങ്ങളുള്ളതുമായ ഒരു നല്ല ലണ്ടൻ നഗരം നമുക്ക് കെട്ടിപ്പടുക്കാമെന്നായിരുന്നു ലണ്ടൻ ഫെസ്‌ററിവൽ ഹാളിൽ തന്റെ നോമിനേഷൻ സമർപ്പിക്കുന്നതിനിടെ സാദിഖ് വാഗ്ദാനം ചെയ്തിരുന്നത്.

തന്റെ എല്ലാവിധ ഊർജവും പ്രചാരണത്തിനായി ഉപയോഗിച്ച് ലക്ഷ്യത്തിലെത്തുമെന്നാണ് സാദിഖ് പ്രഖ്യാപിച്ചിരിക്കുന്നത്. നമുക്കൊരുമിച്ച് ലണ്ടനെ മാറ്റിമറിക്കാനായും ലണ്ടൻ കാർക്കായി പോരോടാനും നമുക്കൊരുമിച്ച് ജയിക്കാനുമായാ ശ്രമിക്കാമെന്നും അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു.

മുൻ മനുഷ്യാവകാസ അഭിഭാഷകനാണ് സാദിഖ് ഖാൻ. 2005ൽ ടൂട്ടിംഗിൽ നിന്ന് അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോർഡൻ ബ്രൗൺ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു ഇദ്ദേഹം. ട്രാൻസ്‌പോർട്ട് മന്ത്രിയായി ബ്രിട്ടീഷ് കാബിനറ്റിലെത്തിയ ആദ്യ മുസ്ലീമെന്ന ബഹുമതിയും സാദിഖിന് സ്വന്തം. 2010ല തെരഞ്ഞെടുപ്പിന് ശേഷം എഡ് മിലിബാൻഡിന്റെ നേതൃത്വത്തിന് വേണ്ടി ശക്തമായ പ്രചാരണം നടത്തിയത് സാദിഖായിരുന്നു. തുടർന്ന് അദ്ദേഹം ഷാഡോ സെക്രട്ടറിയുമായി. മേയർ സ്ഥാനാർത്ഥിയാകുന്നത് വരെ അദ്ദേഹം ആ സ്ഥാനത്തിരിക്കുകയും ചെയ്തു. ലേബർ പാർട്ടിയുടെ ഇടതുപക്ഷത്തേക്കുള്ള ചായ് വ് വ്യക്തമാക്കുന്നതാണ് സാദിന്റെ ഈ വിജയം.

ജെറെമി കോർബിയാനെ ലേബറിന്റെ നേതാവായി വ്യക്തിപരമായി പിന്തുണച്ച നേതാവാണ് സാദിഖ്. ലേബറിന്റെ ഇടതു പക്ഷത്തേക്കുള്ള ചായ് വ് വ്യക്തമാക്കുന്നതിനാൽ യൂണിയൻ നേതാക്കൾ സാദിഖിന്റെ വിജയത്തെ സ്വാഗതം ചെയ്യുകയാണ്. ടോറികളെയും ലേബറിനെയും സംബന്ധിച്ചിടത്തോളം ലണ്ടനിലെ വിജയം നിർണായകമാണ്. രാജ്യത്തെ അവരുടെ പ്രകടനത്തിന്റെ സൂചകമായാണ് അതിനെ കണക്കാക്കുന്നത്.കോൺസർവേറ്റീവുകൾ ഇതുവരെ മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാക് ഗോൾഡ്‌സ്മിത്ത്, ആൻഡ്രൂ ബോഫ്, സ്റ്റീഫൻ ഗ്രീൻഹാൽഗ്, സയെഫ് കമാൾ, തുടങ്ങിയവരുടെ പേരുകൾ ഉയർന്ന് വരുന്നുണ്ട്. കോർബിയാന് ലേബർ നേതാവെന്ന നിലയിലുള്ള പിന്തുണ ഏറി വരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ഇതിനനുസരിച്ച് ലേബർ പാർട്ടിയുടെ അംഗത്വവും വർധിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP