Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സബിനയെ തട്ടിക്കൊണ്ടുപോയി കൊന്നു തള്ളിയത് ഈസ്റ്റ്ബോണിൽ താമസിക്കുന്ന ഒരു ഡെലിവറി ഡ്രൈവർ; അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നു; മെഴുകുതിരി കത്തിച്ച് കണ്ണീരണിഞ്ഞ് കൂട്ടുകാരും ബന്ധുക്കളും

സബിനയെ തട്ടിക്കൊണ്ടുപോയി കൊന്നു തള്ളിയത് ഈസ്റ്റ്ബോണിൽ താമസിക്കുന്ന ഒരു ഡെലിവറി ഡ്രൈവർ; അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നു; മെഴുകുതിരി കത്തിച്ച് കണ്ണീരണിഞ്ഞ് കൂട്ടുകാരും ബന്ധുക്കളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഏറെ വിവാദങ്ങൾ ഉയർത്തിയ പ്രൈമറി സ്‌കൂൾ അദ്ധ്യാപിക സബിനനെസ്സയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 36 കാരന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഡോമിനോസിലെ മുൻ ഡെലിവറി ഡ്രൈവർ ആയിരുന്ന കോസി സെലമാജ് ആണ് അറസ്റ്റിലായത്. ഈസ്റ്റ് സസ്സക്സിലെ ഈസ്റ്റ്ബോണിൽ താമസിക്കുന്ന ഇയാളെ ഞായറാഴ്‌ച്ച അതിരാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്നും അര മൈൽ ദൂരത്തെ ഒരു തെരുവിൽ നിന്നും നിസ്സാൻ മൈക്രയും കസ്റ്റഡിയിൽ എടുത്തു.

ഇന്ന് ഇയാളെ വില്ലെസ്ഡെൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സെപ്റ്റംബർ 17-മ് തന്റെ ഒരു സുഹൃത്തിനെ കാണാൻ പോകുന്ന വഴി തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ കിഡ്ബ്രൂക്കിലുള്ള കാറ്റർ പാർക്കിൽ വച്ചായിരുന്നു സബിന കൊലചെയ്യപ്പെട്ടത്. കൊലപാതകം നടന്ന് 24 മണിക്കൂറിനു ശേഷം പാർക്കിനകത്തെ കമ്മ്യുണിറ്റി സെന്ററിനടുത്തായി കരിയിലകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു സബിനയുടെ മൃതദേഹം കണ്ടെത്തിയത്.

സെലമാജ് താമസിക്കുന്ന ഫ്ളാറ്റിനടുത്തുള്ള ഒരു ന്യുസ് ഏജന്റിനൊപ്പം ജോലിചെയ്യുന്ന ഒരു വ്യക്തി പറഞ്ഞത് അയാൾ ഇടയ്ക്കിടെ തന്റെ കടയിൽ വരാറുണ്ടായിരുന്നു എന്നും ഒന്നും മിണ്ടാതെ ഫോൺ ടോപ് അപ് ചെയ്ത് തിരിച്ചുപോവുകയും ചെയ്യുമായിരുന്നു എന്നാണ്. അന്നത്തെ ദിവസവും അയാൾ വന്നു. പതിവുപോലെ ഒന്നും മിണ്ടാതെ ഫോൺ ടോപ് അപ് ചെയ്ത് തിരിച്ചുപോവുകയും ചെയ്തു. കാറ്റ്ഫോർഡിലെ ഋഷി ഗ്രീൻ പ്രൈമറി സ്‌കൂളിൽ ഒന്നാം ക്ലാസ്സ് അദ്ധ്യാപികയായ സബിനയും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ തന്നെ താമസക്കാരിയാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച സബിനയുടെ സഹോദരി ഉൾപ്പടെ നൂറുകണക്കിനുപേർ കിഡ്ബ്രൂക്കിലെ പെഗ്ലാർ ചത്വരത്തിൽ തടിച്ചുകൂടി മെഴുകുതിരി കൊളുത്തി സബിനയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചിരുന്നു. അവിടെ കൂടിയിരുന്ന ജനക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ സഹോദർ ജെബിന വിതുമ്പിക്കരയുകയും ചെയ്തിരുന്നു. തങ്ങളുടെ ദുഃഖം വിവരിക്കുവാൻ വാക്കുകൾ മതിയാകാതെ വരുമെന്നു പറഞ്ഞ അവർ ജീവിതത്തിൽ ഒരിക്കലും പുറത്തുകടക്കാനാകാത്ത ഒരു ദുസ്വപ്നത്തിന്റെ വലയിൽ തങ്ങൾ അകപ്പെട്ടുപോയി എന്നും പറഞ്ഞിരുന്നു.

ക്രൗൺ പ്രോസിക്യുഷൻ സർവ്വീസിൽ നിന്നുള്ള ലിസ രാംശരൺ പറഞ്ഞത് കോസി സെലമാജിനെ ഒന്നാം ഡിഗ്രി കൊലപാതകത്തിന് പ്രോസിക്യുട്ട് ചെയ്യുവാൻ മെട്രോപോളിറ്റൻ പൊലീസ് സർവ്വീസിന് ക്രൗൺ പ്രോസിക്യുഷൻ സെർവ്വീസ് അനുമതി നൽകിക്കഴിഞ്ഞു എന്നാണ്. മെട്രോപോളിറ്റൻ പൊലീസിൽ നിന്നും ലഭിച്ച തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം സി പി എസിന്റെ ലണ്ടൻ ഹോമിസൈഡ് യൂണിറ്റാണ് പൊലീസിന് പ്രോസിക്യുഷനുള്ള അനുമതി നൽകിയത്.

2021 സെപ്റ്റംബർ 17 ന് വെള്ളിയാഴ്‌ച്ചതെക്ക് കിഴക്കൻ ലണ്ടനിലെ കിഡ്ബ്രൂക്കിൽ സബിന നെസ്സ എന്ന 28 കാരിയായ പ്രൈമറി സ്‌കൂൾ അദ്ധ്യാപികയെ കൊലചെയ്തു എന്നാണ് കേസ്. ഈ കേസ് സജീവമായിരിക്കുകയാണെന്നും പ്രതിക്ക് ന്യായപരമായ ഒരു വിചാരണ ലഭിക്കുവാനുള്ള അവകാശമുണ്ടെന്നും ക്രൗൺ പ്രോസിക്യുഷൻ സർവ്വീസ് ബന്ധപ്പെട്ടവരെയെല്ലാം ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. അതുപോലെ കേസ് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് മറ്റാരുമായും പങ്കുവയ്ക്കരുതെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP