Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി കൂടുതൽ രാജ്യങ്ങൾ; സ്പുടിനിക് വി പരീക്ഷണം നടത്തുക സൗദിയും യുഎഇയും

റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി കൂടുതൽ രാജ്യങ്ങൾ; സ്പുടിനിക് വി പരീക്ഷണം നടത്തുക സൗദിയും യുഎഇയും

മറുനാടൻ ഡെസ്‌ക്‌

റിയാദ്: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനായ സ്പുടിനിക് വി പരീക്ഷിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുന്നതായി റിപ്പോർട്ട്. സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സൗദിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായാണ് റഷ്യ ധാരണയിലെത്തിയിരിക്കുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സൗദിയിലെ ഈ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യൻ ഡയരക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗദിയിലെ അറബ് ന്യൂസിനോട് വ്യക്തമാക്കി. അതേ സമയം റഷ്യൻ വാക്സിൻ പരീക്ഷിക്കുന്ന സൗദി ഫാർമസ്യൂട്ടിക്കൽ കമ്പനിയേതെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗദിയെ കൂടാതെ യു.എ.ഇക്കും റഷ്യയുടെ ഈ കോവിഡ് വാക്സിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആ​ഗസ്റ്റ് മാസത്തിൽ തന്നെ യു.എ.ഇയിലും പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ഫിലിപ്പീൻസ്, ബ്രസീൽ എന്നിവിടങ്ങളിലും കോവിഡ് വാക്സിൻ പരീക്ഷണം നടത്തും.

ഈ മാസം ആദ്യമാണ് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ അറിയിച്ചത്. വാക്സിന്റെ സുരക്ഷിതത്വവും ഫലവും വ്യക്തമാക്കുന്ന നിർണായക ടെസ്റ്റുകൾ നടത്താതെയാണ് റഷ്യയുടെ വാദമെന്ന് വിമർശനം ഉയർന്നിരുന്നു. റഷ്യയുടെ കോവിഡ് വാക്സിനിൽ കർശനമായ സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP